ADVERTISEMENT

ഇന്ത്യൻ കോസ്‌റ്റ് ഗാർഡിൽ നാവിക് (ജനറൽ ഡ്യൂട്ടി), യാന്ത്രിക് തസ്തികയിൽ 320 ഒഴിവ്. കേരളം ഉൾപ്പെടുന്ന വെസ്റ്റ് റീജനിൽ 66 ഒഴിവുണ്ട്. ജൂലൈ 3 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തികയും യോഗ്യതയും:
∙ നാവിക് (ജനറൽ ഡ്യൂട്ടി): മാ‌ത്‌സ്, ഫിസിക്‌സ് പഠിച്ച് പ്ലസ്‌ ടു ജയം.
∙ യാന്ത്രിക്: പത്താം ക്ലാസ്, ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്‌ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) എൻജിനീയറിങ്ങിൽ 3–4 വർഷ ഡിപ്ലോമ അല്ലെങ്കിൽ പ്ലസ് ടു ജയം, ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്‌ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) എൻജിനീയറിങ്ങിൽ 2–3 വർഷ ഡിപ്ലോമ.
∙ പ്രായം: 18–22. 2003 മാർച്ച് ഒന്നിനും 2007 ഫെബ്രുവരി 28നും മധ്യേ (രണ്ടു തീയതിയും ഉൾപ്പെടെ) ജനിച്ചവരാകണം. എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്കു മൂന്നും വർഷം ഇളവുണ്ട്.
∙ തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ, കായികക്ഷമതാ പരിശോധന, വൈദ്യപരിശോധന, ഡോക്യുമെന്റ് വെരിഫിക്കേഷൻ മുഖേന.
∙ കായികക്ഷമതാപരീക്ഷയ്ക്ക് ഈ ഇനങ്ങൾ ഉണ്ടാകും–7 മിനിറ്റിൽ 1.6 കി.മീ. ഓട്ടം, 20 സ്‌ക്വാറ്റ് അപ്സ്, 10 പുഷ് അപ്. വിശദ വിവരങ്ങൾക്ക്: https://joinindiancoastguard.cdac.in

English Summary:

Indian Coast Guard Announces 320 Openings for General Duty & Mechanic Roles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com