ADVERTISEMENT

പ്രീപ്രൈമറി (നഴ്സറി) തലത്തിലെ അധ്യാപകജോലിക്കുള്ള യോഗ്യത നൽകുന്ന 2-വർഷ ‘നഴ്സറി ടീച്ചർ എ‍ജ്യുക്കേഷൻ കോഴ്സ് 2024-’26’ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 45% എങ്കിലും മാർക്കോടെ പ്ലസ്ടു വേണം. പിന്നാക്കവിഭാഗക്കാർക്ക് 43%. പട്ടികവിഭാഗക്കാർ പ്ലസ്ടു ജയിച്ചാൽ മതി. 2024 ജൂൺ ഒന്നിന് 17–33 വയസ്സ്. പിന്നാക്ക / പട്ടിക വിഭാഗക്കാർക്ക് യഥാക്രമം 36 / 38 വരെയാകാം. അംഗീകൃത പ്രീപ്രൈമറി അധ്യാപനത്തിന് ‘2 വർഷം – ഒരു വയസ്സ്’ എന്ന ക്രമത്തിൽ 3 വയസ്സു വരെ ഇളവനുവദിക്കും. ഇതു ലഭിക്കാൻ ബന്ധപ്പെട്ട ഉപജില്ലാ ഓഫിസർ നൽകിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം. 

പ്രീ–പ്രൈമറി ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ 
എ) സർക്കാർ (3): കോട്ടൺഹിൽ തിരുവനന്തപുരം, ഇരുമ്പുപാലം ആലപ്പുഴ, നടക്കാവ് കോഴിക്കോട് 
ബി) സ്വകാര്യ സ്വാശ്രയം (9): ജയഭാരത് ആറ്റിങ്ങൽ, അബ്ദുൽ സലാം കൊല്ലം, കസ്‌തൂർബ കൊല്ലം, മാർത്തോമാ തിരുവല്ല, ശ്രീനാരായണ ഭരണിക്കാവ്, ബേക്കർ കോട്ടയം, എസ്എച്ച് പാലാ, എഴുത്തച്ഛൻ എറണാകുളം, വിദ്യ ഒല്ലൂർ. അപേക്ഷ: www.education.kerala.gov.in എന്ന വെബ് സൈറ്റിൽ വിജ്ഞാപനത്തോടൊപ്പം അപേക്ഷാഫോമിന്റെ മാതൃകയുമുണ്ട്. നിർദിഷ്ടഫോമിൽ തയാറാക്കിയ അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റു പകർപ്പുകളും നിർദിഷ്ടരേഖകളും സഹിതം, ജൂലൈ ഒന്നിനു വൈകിട്ട് 5 മണിക്കകം ബന്ധപ്പെട്ട ഇൻസ്റ്റിറ്റ്യൂട്ടിൽ സമർപ്പിക്കണം. അപേക്ഷയിലെ കളങ്ങൾ ഒഴിവാക്കിയിടരുത്. പ്രസക്തമല്ലെങ്കിൽ ‘ബാധകമല്ല’ എന്നെഴുതുക. 

യോഗ്യതാപരീക്ഷയിലെ മാർക്കു നോക്കി സിലക്‌ഷൻ നടത്തും. ഭിന്നശേഷി 4%, സാമ്പത്തിക പിന്നാക്കം 10% ഉൾപ്പെടെ സംവരണക്രമം പാലിക്കും. കേരളസർക്കാർ മാനദണ്ഡപ്രകാരം അർഹതയുള്ളവർക്ക് ഗ്രേസ് മാർക്കു ലഭിക്കും. എൻട്രൻസ് പരീക്ഷയില്ല. ജൂലൈ 8ന് ക്ലാസുകൾ തുടങ്ങുന്നതിനു മുൻപ് പ്രവേശനം പൂർത്തിയാക്കും. സ്വാശ്രയ സ്ഥാപനങ്ങളിലെ ഫീസ് ഘടന: അപേക്ഷ – 100 രൂപ (മാനേജരുടെ പേരിൽ ഡ്രാഫ്റ്റ്), അ‍ഡ്മിഷൻ – 100 രൂപ, ട്യൂഷൻ – പ്രതിമാസം 1,480 രൂപ, ഡവലപ്മെന്റ് പ്രതിവർഷം 10,000 രൂപ. പട്ടികവിഭാഗക്കാർ അപേക്ഷാഫീ നൽകേണ്ട. അംഗീകൃത സ്കൂളുകളുടെ സമ്പൂർണ ലിസ്റ്റുൾപ്പെടെ പൂർണവിവരങ്ങളടങ്ങിയ വിജ്ഞാപനം www.education.kerala.gov.in എന്ന സൈറ്റിലുണ്ട്. ഫോൺ: 0471–2580568; secret.dge@ kerala.gov.in.

English Summary:

Apply Now for Kerala's Prestigious Nursery Teacher Education Course 2024-26

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com