പ്രസ്താവനാ ചോദ്യങ്ങൾ കുഴപ്പിക്കാറുണ്ടോ?; ജൈവവൈവിധ്യം, പരിസ്ഥിതി വിഷയങ്ങൾ ഇങ്ങനെ പഠിക്കാം
Mail This Article
ജൈവവൈവിധ്യം, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട ചില പിഎസ്‌സി ചോദ്യങ്ങൾ ഈയാഴ്ച പരിശീലിച്ചു നോക്കാം.
1. ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
(1) ജൈവവൈവിധ്യ സംരക്ഷണം എന്ന മുഖ്യലക്ഷ്യത്തോടെ സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര സംഘടനയാണ് ഐയുസിഎൻ (IUCN).
(2) ജൈവവൈവിധ്യ സംരക്ഷണം, പ്രകൃതിവിഭവങ്ങളുടെ ചൂഷണവും മലിനീകരണവും തടയൽ തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ഡബ്ല്യുഡബ്ല്യുഎഫ് (WWF).
(3) ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിൽ തന്നെ സംരക്ഷിക്കുന്ന രീതിയാണ് എക്‌സിറ്റു കൺസർവേഷൻ.
(4) ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്കു പുറത്ത് സംരക്ഷിക്കുന്ന രീതിയാണ് ഇൻസിറ്റു കൺസർവേഷൻ.
A. (1) & (3)
B. (1) & (2)
C. ഇവയെല്ലാം
D. (1), (2) & (3)
2. സൾഫർ ഡൈഓക്സൈഡിന്റെ സ്രോതസ് താഴെപ്പറയുന്നവയിൽ ഏതാണ്?
A. ഫാക്ടറികളിൽ നിന്ന്
B. വാഹനങ്ങളിൽ നിന്നുള്ള പുക
C. കൽക്കരി കത്തുന്നതിൽ നിന്ന്
D. വിറക് കത്തുന്നതിൽനിന്ന്
3. ഇക്കളോജിക്കൽ ഹോട്ട്സ്പോട്ടുമായി ബന്ധപ്പെട്ട ശരിയായ സവിശേഷതകൾ ഏതെല്ലാം?
(1) മനുഷ്യവാസ പ്രദേശങ്ങളിൽ സംരക്ഷിക്കപ്പെട്ടുവരുന്ന വിസ്തൃതി കുറഞ്ഞ ജൈവവൈവിധ്യ മേഖല.
(2) അതീവ പരിസ്ഥിതിപ്രാധാന്യമുള്ള ജൈവസമ്പന്ന മേഖലയാണ് ഓരോ ഹോട്ട്സ്പോട്ടും.
(3) പൂർവഘട്ടം, തെക്കുകിഴക്കൻ ഹിമാലയം എന്നിവ ഇക്കളോജിക്കൽ ഹോട്ട്സ്പോട്ടിന് ഉദാഹരണങ്ങളാണ്.
A. (1) & (2)
B. (3) മാത്രം
C. (2) മാത്രം
D. (1), (2) & (3)
4. താഴെത്തന്നിരിക്കുന്നതിൽ ക്ലോറിനേഷൻ നടത്തുന്നതിനു പകരമായി വാട്ടർ പ്യൂരിഫയറിൽ ഉപയോഗിക്കുന്ന സംവിധാനമേത്?
A. അൾട്രാവയലറ്റ് രശ്മികളെ കടത്തിവിടുന്നത്
B. ഫിൽറ്റർ ഉപയോഗിക്കുന്നത്
C. എയറേഷൻ നടത്തുന്നത്
D. ഇവയൊന്നുമല്ല
5. ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
(1) ജീവിയ ഘടകങ്ങളും അജീവിയ ഘടകങ്ങളും ഉൾപ്പെടുന്നതും അവയുടെ പരസ്പരബന്ധത്തിലൂടെ നിലനിൽക്കുന്നതുമായ സംവിധാനമാണ് ആവാസ വ്യവസ്ഥ.
(2) ജീവ മണ്ഡലത്തിന്റെ അടിസ്ഥാനഘടകം ആവാസ വ്യവസ്ഥയാണ്.
(3) ഏണസ്റ്റ് ഹെയ്ക്കലാണ് ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്
A. (1), (2) എന്നിവ
B. (1), (2) & (3)
C. (3) മാത്രം
D. (2) & (3)
6. വിസർജ്യ വസ്തുക്കളിലൂടെ വെള്ളത്തിലെത്തുന്ന ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം മൂലം ഉണ്ടാകുന്ന രോഗം?
A. ഡയറിയ
B. എലിപ്പനി
C. ടെറ്റനസ്
D. മലേറിയ
ഉത്തരങ്ങൾ: 1 B, 2 A, 3 C, 4 A, 5 B, 6 A