ADVERTISEMENT

പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ വിവിധ ഓർഡ്നൻസ് ഫാക്ടറികളിലായി 203 അപ്രന്റിസ് ഒഴിവ്. ഒരു വർഷം പരിശീലനം. പ്രായം: കുറഞ്ഞത് 14 വയസ്സ്. ഉയർന്ന പ്രായപരിധിയില്ല. ഓരോ സ്ഥലത്തെയും ഒഴിവ്, അപേക്ഷിക്കേണ്ട അവസാന തീയതി, തസ്തിക, യോഗ്യത, സ്റ്റൈപൻഡ് എന്ന ക്രമത്തിൽ ചുവടെ.

ചന്ദ: 140 ഒഴിവ്
മഹാരാഷ്ട്ര ചന്ദ്രാപുരിലെ ചന്ദ ഓർഡ്നൻസ് ഫാക്ടറിയിൽ 140 ഒഴിവ്. ജൂലൈ 20 വരെ അപേക്ഷിക്കാം.
∙ ഗ്രാജ്വേറ്റ് അപ്രന്റിസ്: ബിഇ/ ബിടെക് (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ സിവിൽ)/ ബിഎസ്‌സി/ ബികോം/ ബിസിഎ; 9000 രൂപ
∙ ടെക്നിഷ്യൻ അപ്രന്റിസ്: ഡിപ്ലോമ (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ സിവിൽ); 8000 രൂപ

ബാന്ദ്ര: 49 ഒഴിവ്
മഹാരാഷ്ട്രയിലെ ബാന്ദ്ര ഓർഡ്നൻസ് ഫാക്ടറിയിൽ 49 ഒഴിവ്. ജൂലൈ 13 വരെ അപേക്ഷിക്കാം.
∙ ഗ്രാജ്വേറ്റ് അപ്രന്റിസ്: ബിഇ/ ബിടെക് (കെമിക്കൽ/ മെക്കാനിക്കൽ)/ ബിഎ/ ബികോം/ ബിഎസ്‌സി കെമിസ്ട്രി/ ബിസിഎ/ ബിഎച്ച്എം; 9000 രൂപ.
∙ ടെക്നിഷ്യൻ അപ്രന്റിസ്: ഡിപ്ലോമ (കെമിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ മെക്കാനിക്കൽ); 8000 രൂപ

നളന്ദ: 14 ഒഴിവ്
ബിഹാറിലെ നളന്ദ ഓർഡ്നൻസ് ഫാക്ടറിയിൽ 14 ഒഴിവ്. ജൂലൈ 12 വരെ അപേക്ഷിക്കാം.
∙ഗ്രാജ്വേറ്റ് അപ്രന്റിസ്: ബിഇ/ബിടെക് (കെമിക്കൽ); 9000 രൂപ
∙ടെക്നിഷ്യൻ അപ്രന്റിസ്:
ഡിപ്ലോമ (കെമിക്കൽ); 8000 രൂപ. വിവരങ്ങൾക്ക്: https://munitionsindia.in

English Summary:

203 Apprentice Vacancies in Ordnance Factories with Stipends up to Rs.9000

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com