ADVERTISEMENT

യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ രാജ്യത്തെ കോളേജുകളിൽ വർഷത്തിൽ രണ്ടു തവണ ബിരുദ പ്രവേശനം നടപ്പിലാക്കാനുള്ള തയാറെടുപ്പിലാണ്. ആഗോള വിദ്യാഭ്യാസ സമ്പ്രദായം ലക്ഷ്യമിട്ടാണ് ഈ പരിഷ്‌കാരം നടപ്പിലാക്കുന്നത്. ഇത് വിദ്യാർഥികൾക്ക് ഏറെ ഗുണകരമാകും.

ആറുമാസത്തിലൊരിക്കൽ ബിരുദ പ്രവേശനം നടക്കും. വിദേശ സർവകലാശാലകളിൽ ആഗസ്റ്റിലും ജനുവരി- ഫെബ്രുവരി മാസങ്ങളിലാണ് സെമസ്റ്റർ തുടങ്ങുന്നത്. സെമസ്റ്റർ ലക്ഷ്യമിട്ടു വിദ്യാർഥികൾക്ക് അഡ്മിഷൻ പ്ലാൻ ചെയ്യാനുള്ള അവസരങ്ങൾ ലഭിക്കും. പ്ലസ്ടു വിനുശേഷം വിദ്യാർഥികൾക്ക് നൈപുണ്യ വികസന കോഴ്സുകൾ, ആറുമാസത്തെ  ഹ്രസ്വകാല കോഴ്സുകൾ എന്നിവ പൂർത്തിയാക്കി രണ്ടാമത്തെ സെമെസ്റ്ററിൽ ചേരാം.

മാത്രമല്ല വിദ്യാർഥികൾക്ക് പ്ലസ്ടു പരീക്ഷയിൽ ചിലവിഷയങ്ങൾക്കു പരീക്ഷയെഴുതി റിസൾട്ട് മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ ഇതിലൂടെ ലഭിക്കും. കൂടുതൽ വിദ്യാർഥികൾക്ക് രാജ്യത്തു പഠിക്കാനുള്ള അവസരങ്ങൾ ലഭിക്കും. വർഷത്തിൽ രണ്ടു തവണ നടന്നു വരുന്ന അഡ്മിഷൻ വിലയിരുത്തി വിദേശ സർവകലാശാലകളിൽ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികളെ രാജ്യത്ത് നിലനിർത്താനും ഇതിലൂടെ സാധിക്കും.

ദേശീയ വിദ്യാഭ്യാസ നയത്തിൽ വിദേശ സർവകലാശാലകളുമായി ചേർന്നുള്ള ട്വിന്നിങ്, ജോയിന്റ്, ഡ്യുവൽ ബിരുദ പ്രോഗ്രാമുകൾക്കു ഊന്നൽ നൽകി വരുന്നു. ഇതിനായി വിദേശ ഇന്ത്യൻ സർവകലാശാലകളുടെ ക്രെഡിറ്റ് മാപ്പിങ് പ്രക്രിയ എളുപ്പത്തിലാക്കാൻ ഇതിലൂടെ സാധിക്കും. യുജിസി കോളേജുകളുടെ താൽപര്യമനുസരിച്ചു മാത്രമേ പുത്തൻ രീതി നടപ്പിലാക്കൂ. ഭൗതിക സൗകര്യങ്ങൾ കൂടുതലായി വേണ്ടി വരുന്നതിനാൽ കോളേജുകൾക്ക് പുതിയ രീതിയിലേക്ക് മാറാൻ കൂടുതൽ സമയം വേണ്ടിവരും. കോഴ്സിന്റെ കാലയളവനുസരിച്ച് വിദ്യാർഥികൾക്ക് ബിരുദാനന്തര പ്രോഗ്രാം ഫലപ്രദമായി പ്ലാൻ ചെയ്യാനും പ്രവേശന പരീക്ഷകൾക്ക് തയാറെടുക്കാനും സാധിക്കും.

സംസ്ഥാനത്തെ സർവകലാശാലകൾ നാലു വർഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളും ആരംഭിച്ചു വരുന്ന ഈ അവസരത്തിൽ വർഷത്തിൽ രണ്ടു തവണ പ്രവേശനം ഉറപ്പുവരുത്താനുള്ള നീക്കം വിദ്യാർഥിക ൾക്ക് ഏറെ  പ്രയോജനപ്പെടും. കൂടുതൽ അധ്യാപകരുടെ ആവശ്യകത  വരുന്നതി നാൽ, അധ്യാപക റിക്രൂട്മെന്റും വർധിക്കും. കോളേജുകളുടെ ആഭ്യന്തര വരുമാനവും വർധിക്കാനിടവരും. ബിരുദ, ബിരുദാനന്തര തലത്തിൽ ഈ രീതി സുസ്ഥിരമായി നടപ്പിലാക്കാനുള്ള വ്യക്തമായ പ്ലാനിങ് ആവശ്യമാണ്. പരീക്ഷാ ഫലം വേഗത്തിൽ പ്രസിദ്ധീകരിക്കുകയും വേണം.

English Summary:

UGC Announces Twice-Yearly Undergraduate Admissions: A Game-Changer for Indian Colleges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com