ADVERTISEMENT

പൊതുമേഖലാസ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന്റെ ഭാഗമായ എച്ച്എഎൽ അക്കാദമി 2 ഫുൾ–ടൈം പിജി ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ജൂലൈ 5 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. PGDM Advertisement പേജിലെത്തി ക്യുആർ കോഡ് സ്കാൻ ചെയ്ത് അപേക്ഷാഫോം ‍ഡൗൺലോഡ് ചെയ്യാം.

∙പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ്– 60 സീറ്റ്
∙ പിജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്മെന്റ്- 120 സീറ്റ്; (2 സ്പെഷലൈസേഷൻ: പ്രൊഡക്‌ഷൻ, ഏവിയേഷൻ)

എഐസിടിഇ അംഗീകാരമുള്ള 2–വർഷ ഫുൾടൈം പ്രോഗ്രാമുകളാണ് ഇവ. വിദഗ്ധരുടെ ക്ലാസുകൾ, മികച്ച ഏവിയേഷൻ വ്യവസായശാലകളിൽ ഇന്റേൺഷിപ്, പ്രോജക്ടുകൾ എന്നിവ സവിശേഷതയാണ്. മികച്ച പ്ലേസ്മെന്റ് ചരിത്രവുമുണ്ട്.

യോഗ്യത: 50% എങ്കിലും മാർക്കോടെ എൻജിനീയറിങ് / മാനേജ്മെന്റ് / സയൻസ് ബാച്‌ലർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. സംവരണവിഭാഗക്കാർക്ക് 45% മാർക്ക് മതി. ഫൈനൽ പരീക്ഷയ്ക്കു തയാറെടുക്കുന്നവരെയും പരിഗണിക്കും.

പ്രവേശനം: എഴുത്തുപരീക്ഷ, ഗ്രൂപ്പ് ചർച്ച, ഇന്റർവ്യൂ, ബിരുദ സ്കോർ മുതലായവ നോക്കി സിലക്‌ഷൻ നടത്തും. CAT, XAT, CMAT, ATMA, MAT, GMAT, സംസ്ഥാനസർക്കാർ നടത്തിയ മാനേജ്മെന്റ് പ്രവേശനപരീക്ഷ എന്നിവയിൽ സ്കോറുള്ളവർക്ക് എഴുത്തുപരീക്ഷയിൽ ഇളവു നൽകുന്നത് പരിഗണിക്കും. പെൺകുട്ടികൾക്കു വിശേഷപരിഗണനയുണ്ട്..

2 വർഷത്തേക്കു മൊത്തം ട്യൂഷൻ ഫീ 6 ലക്ഷം രൂപ. ഹോസ്റ്റൽ ചെലവ് 2.5 ലക്ഷം രൂപ.
വിവരങ്ങൾക്ക്: 96860 33800; https://hal-india.co.in.
എഴുതിയത് 1.23 കോടി വിദ്യാർഥികളാണ്.

English Summary:

HAL Offers PG Diploma Courses in Management and Aviation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com