ADVERTISEMENT

വീട്ടിൽ ഒട്ടും ഇടമില്ല എന്നതാണ് അയാളുടെ പരാതി. അച്ഛനും അമ്മയ്ക്കും ഭാര്യയ്ക്കും നാലു കുട്ടികൾക്കുംകൂടി താമസിക്കാൻ ബുദ്ധിമുട്ട്. എല്ലാം കേട്ട ഗുരു പറഞ്ഞു: നിങ്ങളുടെ കോഴികളെക്കൂടി വീടിനകത്തേക്കു മാറ്റൂ. അൽപം മടി കാണിച്ചെങ്കിലും അയാൾ അതുപോലെ ചെയ്തു. പിറ്റേന്നു ഗുരുവിനോടു പറഞ്ഞു: വീട്ടിൽ കൂടുതൽ പ്രശ്നങ്ങളാണ്. ഗുരു പറഞ്ഞു: ആടുകളെയും വീടിനകത്തു കെട്ടൂ. അങ്ങനെ ചെയ്തു. പിറ്റേദിവസം അയാൾ വന്നുപറഞ്ഞു: എനിക്കു ഭ്രാന്താണെന്നു വീട്ടുകാർ പറയാൻ തുടങ്ങി. പശുവിനെയും കൂടി അകത്തുകയറ്റാനായിരുന്നു നിർദേശം. പാതി മനസ്സോടെ അപ്രകാരം ചെയ്ത് അയാൾ തിരിച്ചെത്തിയപ്പോൾ ഗുരു പറഞ്ഞു: ഇനി മൃഗങ്ങളെയെല്ലാം വീടിനു പുറത്താക്കൂ. ഒരു മണിക്കൂർ കഴിഞ്ഞ് അയാൾ മടങ്ങിവന്ന് പറഞ്ഞു: ഇപ്പോൾ വീട്ടിൽ ധാരാളം ഇടമുണ്ട്.

ആയിരിക്കുന്ന അവസ്ഥയുടെ സൗന്ദര്യം മനസ്സിലാക്കാത്തവരെല്ലാം സാങ്കൽപിക സ്ഥലങ്ങളിലെ അഴകിന്റെ പിന്നാലെയായിരിക്കും. ഉള്ളതിൽ അവർ സംതൃപ്തരാകില്ല. പരിമിതികളെ ചുറ്റിപ്പറ്റിയാകും അവരുടെ പ്രയാണം. സ്വന്തമായിട്ട് എന്തൊക്കെയുണ്ടെങ്കിലും തങ്ങളെക്കാൾ മെച്ചപ്പെട്ടവരുടെ പരിസരവുമായി താരതമ്യപ്പെടുത്തി അവർ സ്വയം ഇകഴ്ത്തും. തങ്ങൾക്കുള്ളവയെ ശരിയായി ഉപയോഗിക്കാൻ കഴിയുന്നില്ല എന്നതും അവയിൽ സന്തോഷം കണ്ടെത്താൻ സാധിക്കുന്നില്ല എന്നതുമാണ് മാനസികാസ്വാസ്ഥ്യത്തിന്റെ അടിസ്ഥാനകാരണങ്ങൾ. 

ചില കാര്യങ്ങളിൽ തിരഞ്ഞെടുപ്പുകളില്ല. അവ അങ്ങനെയാണ്. അങ്ങനെയുള്ളവയോടു പുലർത്തേണ്ട സമീപനങ്ങളിലും വ്യത്യാസമുണ്ട്. അവയെ അംഗീകരിക്കുകയും അവയിലെ സാധ്യതകൾ കണ്ടെത്തുകയുമാണ് ക്രിയാത്മക വഴി. പൊരുത്തപ്പെടാത്തവയോടെല്ലാം പൊരുതിക്കൊണ്ടേയിരുന്നാൽ അത്തരം പോരാട്ടങ്ങൾക്കിടയിൽ ജീവിതത്തിന്റെ ചാരുത ചോർന്നുപോകും. എന്തിനും അതിന്റേതായ അർഥവും അലങ്കാരവുമുണ്ട്. അവയെ അനർഥങ്ങളായി വ്യാഖ്യാനിച്ചാൽ ശരീരവും മനസ്സും അസ്വസ്ഥമാകും. അവയെ അനുഗ്രഹമായി കണ്ടാൽ ഓരോ നിമിഷവും ആഹ്ലാദകരമാകും. 

English Summary:

Stop Chasing Imaginary Luxuries: Find Satisfaction in the Present Moment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com