ADVERTISEMENT

നഴ്‌സുമാരുടെ പ്രവർത്തനക്ഷമത ഉയർത്തുന്നതിനുള്ള പോസ്‌റ്റ് ബേസിക് സ്‌പെഷ്യൽറ്റി നഴ്‌സിങ് ഡിപ്ലോമ കോഴ്‌സിൽ പ്രവേശനത്തിന് 20 വരെ അപേക്ഷാഫീ അടയ്ക്കാം. തുടർന്ന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം കോഴ്‌സ് ദൈർഘ്യം 12 മാസം.7000 രൂപ പ്രതിമാസ സ്റ്റൈപൻഡുണ്ട്.

50% മാർക്കോടെ ബിഎസ്‌സി നഴ്‌സിങ്, പോസ്‌റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ്, ജിഎൻഎം ഇവയിലൊന്നു ജയിച്ചിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐച്ഛികമായെടുത്ത് പ്ലസ്ടു ജയിച്ചിരിക്കണം. കൗൺസിൽ റജിസ്‌ട്രേഷൻ നിർബന്ധം. 2024 ജൂലൈ ഒന്നിന് 45 വയസ്സു കവിയരുത്. സർവീസ് ക്വോട്ടയ്‌ക്കു 49 വരെയാകാം. സീറ്റ് സംവരണമുണ്ട്. വാർഷിക ഫീസ് 150,60 രൂപ. 2320 രൂപ കെട്ടിവയ്ക്കണം. പൊതുവായ ഒരൊറ്റ അപേക്ഷ മതി. അപേക്ഷാഫീ 1000 രൂപ; പട്ടികവിഭാഗക്കാർ 500 രൂപ. www.lbscentre.kerala.gov.in സർവീസ് ക്വോട്ടയിലുള്ളവർ പ്രത്യേകമായി അപേക്ഷിക്കണം. 100 ചോദ്യങ്ങളുള്ള 90 മിനിറ്റ് എൻട്രൻസ് പരീക്ഷ തിരുവനന്തപുരത്തു നടത്തും. തീയതി പിന്നീടറിയിക്കും. ഫോൺ: 0471-2324396.

English Summary:

Apply Now for Post Basic Specialty Nursing Diploma and Earn Rs.7000 Monthly Stipend

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com