ADVERTISEMENT

ബിരുദധാരികൾക്കു ബാങ്കുകളിൽ അപ്രന്റിസ് അവസരം. അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക/പ്രാദേശിക ഭാഷയിൽ പ്രാവീണ്യം വേണം. പരിശീലനം ഒരു വർഷം. പ്രായം: 20–28. ‌‌പട്ടികവിഭാഗം 5, ഒബിസി 3, ഭിന്നശേഷി 10 വർഷം എന്നിങ്ങനെ ഇളവ്. വിധവകൾക്കും വിവാഹമോചിത സ്ത്രീകൾക്കും ഇളവുണ്ട്.

പിഎൻബി: 2700 ഒഴിവ്
പഞ്ചാബ് നാഷനൽ ബാങ്കിൽ 2700 അപ്രന്റിസ് ഒഴിവ്. ഈമാസം 14 വരെ അപേക്ഷിക്കാം. www.bfsissc.com.
കേരളത്തിൽ 22 ഒഴിവ്; തിരുവനന്തപുരം (10), എറണാകുളം (7), കോഴിക്കോട് (5). യോഗ്യതയും പ്രായവും 2024 ജൂൺ 30 അടിസ്ഥാനമാക്കി കണക്കാക്കും.

∙ സ്റ്റൈപ്പൻഡ്: റൂറൽ/സെമി അർബൻ–10,000 രൂപ, അർബൻ–12,000 രൂപ, മെട്രോ–15,000 രൂപ
∙ തിരഞ്ഞെടുപ്പ്: ഈമാസം 28ന് ഓൺലൈൻ പരീക്ഷ, പ്രാദേശികഭാഷാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ. 10 / 12 വരെ പ്രാദേശികഭാഷ പഠിച്ചതിന്റെ മാർക്ക് ഷീറ്റോ സർട്ടിഫിക്കറ്റോ ഹാജരാക്കുന്നവർക്ക് ഭാഷാപരീക്ഷയില്ല.
∙ അപേക്ഷാഫീസ്: 800 രൂപ (പട്ടികവിഭാഗം, വനിതകൾക്ക് 600 രൂപ, ഭിന്നശേഷിക്കാർക്കു 400 രൂപ) വിശദവിവരങ്ങൾക്ക് www.pnbindia.in
യൂക്കോ ബാങ്ക്: 544 ഒഴിവ്
യൂക്കോ ബാങ്കിൽ 544 അപ്രന്റിസ് ഒഴിവ്. കേരളത്തിൽ 9 ഒഴിവ്. ഈമാസം 16 വരെ അപേക്ഷിക്കാം. https://nats.education.gov.in. യോഗ്യതയും പ്രായവും 2024 ജൂലൈ 1 അടിസ്ഥാനമാക്കി കണക്കാക്കും.
∙ സ്റ്റൈപ്പൻഡ്: 15,000 രൂപ
വിശദവിവരങ്ങൾക്ക് www.ucobank.com

English Summary:

3244 Apprentice Vacancies in Banks with Stipends up to Rs 15,000

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com