ADVERTISEMENT

തിരുവനന്തപുരം ∙ തിരഞ്ഞെടുക്കപ്പെട്ട ക്യാംപസുകളിൽനിന്നുള്ള 2000 വിദ്യാർഥികളെ സൈബർ സുരക്ഷാ കേഡറ്റുകളാക്കുന്ന കേരള നോളജ് ഇക്കോണമി മിഷന്റെ സൈബർ സ്കിൽ പ്രോഗ്രാമിന് ഇന്ന് തുടക്കം. 

ഇന്ന് വൈകിട്ട് ആറിനുള്ള ഓൺലൈൻ പരിപാടിയിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ പ്രഭാഷണത്തോടെയാണ് പ്രോഗ്രാമിനു തുടക്കമാകുന്നത്. 

ടെക്‌നോവാലി സോഫ്‌റ്റ്‌വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് അഡ്വാൻസ്ഡ് സൈബർ സെക്യൂരിറ്റി കേഡറ്റ് സർട്ടിഫിക്കേഷൻ  പ്രോഗ്രാം സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ഫീസിൽ 100 ശതമാനം സ്കോളർഷിപ് നൽകും. മികച്ച കരിയറിന് നൈപുണ്യം നേടേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി മന്ത്രി സംസാരിക്കും.

Content Summary:

Enroll in Kerala's Cyber Security Cadet Training Program Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com