ADVERTISEMENT

ന്യൂഡൽഹി ∙ ചന്ദ്രയാൻ 3 ദൗത്യ വിജയത്തിന്റെ പശ്ചാത്തലത്തിൽ  6 മുതൽ 8 വരെയുള്ള ക്ലാസുകളിലെ കുട്ടികളിൽ ശാസ്ത്രാഭിരുചി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ പഠനമൊഡ്യൂളുകൾ എൻസിഇആർടി വെബ്സൈറ്റിൽ നിന്നു കാണാതായി.

17ന് പുറത്തിറക്കിയ ഇവ വേദകാല ശാസ്ത്രനേട്ടങ്ങളെ വർണിക്കുന്നെന്നും ഐഎസ്ആർഒയുടെ ശ്രമത്തെ കാര്യമായി വിശദീകരിച്ചിട്ടില്ലെന്നും വാദം ഉയർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുന്ന തരത്തിലാണു മൊഡ്യൂളെന്നും വിമർശനമുണ്ടായി.

തുടർന്നു കഴിഞ്ഞ ദിവസം എൻസിഇആർടി രംഗത്തെത്തി. പുരാണങ്ങളും തത്വചിന്തകളും മുന്നോട്ടുവയ്ക്കുന്ന  ആശയങ്ങളാണു ഗവേഷണത്തിലേക്കും പുതിയ കണ്ടെത്തലുകളിലേക്കും നയിക്കുന്നതെന്നായിരുന്നു വിശദീകരണം

വെബ്സൈറ്റിലുണ്ടായിരുന്ന 10 മൊഡ്യൂളുകളാണ് കാണാതായത്. മൊഡ്യൂളിന്റെ ഭാഗമായി ഒരുക്കിയ ‘ഭാരത് ഓൺ ദ് മൂൺ’ പോർട്ടലും ഓൺലൈൻ ക്വിസും ഇപ്പോഴും ലഭ്യമാണ്.

കനക്കുന്ന വിവാദം

കേന്ദ്രസർക്കാർ നേട്ടങ്ങൾ പ്രചരിപ്പിക്കാൻ എൻസിഇആർടിയെ ഉപയോഗിക്കുന്നുവെന്ന ആക്ഷേപം ശക്തമായതിനിടെ ജി20 സമ്മേളനത്തിന്റെ നേട്ടം, സാമ്പത്തികവളർച്ച തുടങ്ങിയവ സംബന്ധിച്ചും പഠനമൊഡ്യൂളുകൾക്കു നിർദേശം നൽകിയെന്നു വിവരം. ചന്ദ്രയാൻ മൊഡ്യൂൾ ഇത്തരത്തിൽ ആദ്യത്തേതാണ്. 

‘ വേദങ്ങളിൽ കുതിരകൾ വലിക്കുന്ന രഥങ്ങളിൽ ദൈവങ്ങളെ കൊണ്ടുപോകുന്നതായി പരാമർശിക്കുന്നു, എന്നാൽ ഈ രഥങ്ങൾക്കു പറക്കാനുമാകും’ തുടങ്ങിയ പരാമർശങ്ങൾ മൊഡ്യൂളിലുണ്ട് . പുഷ്പക വിമാനത്തെക്കുറിച്ചും പരാമർശമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ ചന്ദ്രയാന്റെ  വിജയത്തിൽ നിർണായകമായിരുന്നെന്നും പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com