‘ഐകെഎസ് വിക്കി’യുമായി കേന്ദ്ര സർക്കാർ
Mail This Article
×
ന്യൂഡൽഹി ∙ ഭാരതീയ വൈജ്ഞാനിക സമ്പ്രദായവുമായി (ഇന്ത്യൻ നോളജ് സിസ്റ്റം) ബന്ധപ്പെട്ട വിവരങ്ങൾ ഉൾക്കൊള്ളിച്ച് ‘ഐകെഎസ് വിക്കി’ എന്ന ഓൺലൈൻ സംവിധാനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആരംഭിക്കുന്നു. എഐസിടിഇക്കു കീഴിലുള്ള ഐകെഎസ് ഡിവിഷനാണു ചുമതല.
ഇംഗ്ലിഷിനു പുറമേ വിവിധ ഇന്ത്യൻ ഭാഷകളിലുള്ള ലേഖനങ്ങളും ഇതിലുണ്ടാകും. ഓൺലൈൻ സംവിധാനത്തിലേക്കു വിവരങ്ങൾ സമാഹരിക്കാൻ വിദ്യാർഥികളെ ഇന്റേൺഷിപ് അടിസ്ഥാനത്തിൽ നിയോഗിക്കും. ചിത്രങ്ങൾ, ഗ്രാഫിക്സ്, ലേഖനങ്ങൾ എന്നിവയെല്ലാം വിദ്യാർഥികൾക്ക് സമർപ്പിക്കാം. സ്വീകരിക്കപ്പെടുന്ന ഓരോ രചനകൾക്കും 1000 രൂപ വീതം പ്രതിഫലമായി ലഭിക്കും.
വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പിന് 25 വരെ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവരുടെ വിവരങ്ങൾ ജനുവരി 5നു പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്: https://iksindia.org
Content Summary:
Ministry of Education Unveils IKS Wiki Portal – Apply for Internships Now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.