ADVERTISEMENT

തിരുവനന്തപുരം :  സ്കൂൾ വിദ്യാർഥികളിൽ പത്രവായന പ്രോത്സാഹിപ്പിക്കുന്നതിന് പൊതുപരീക്ഷകളിൽ ഗ്രേസ്മാർക്ക് നൽകുന്നതുൾപ്പെടെയുള്ള പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതിനുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കുമെന്നും സ്‌കൂൾ തലത്തിൽ വായനോത്സവം സംഘടിപ്പിക്കുന്നതു പരിഗണനയിലുണ്ടെന്നും പത്രമാധ്യമങ്ങളിലെ എഡിറ്റോറിയൽ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.


വായന പ്രോത്സാഹിപ്പിക്കുന്നതിനു അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്ക് ഉറപ്പാക്കുന്ന നിർദേശങ്ങൾ അവർക്കായി പുറത്തിറക്കുന്ന കൈപ്പുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. പൊതുപരീക്ഷകളിൽ കുട്ടികൾക്ക് തുടർമൂല്യനിർണയത്തിനു നൽകുന്ന മാർക്കിൽ ഒരു പങ്ക് പത്ര–പുസ്തക വായനയിലെ മികവ് പരിഗണിച്ചു നൽകുമെന്നു മന്ത്രി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് വായന പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കാൻ പത്രപ്രതിനിധികളുടെ യോഗം വിളിച്ചത്.

Representative image. Photo Credit: Billion Photos/Shutterstock.com
Representative image. Photo Credit: Billion Photos/Shutterstock.com

കുട്ടികൾ ദിവസവും പത്രം വായിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ, ഇതിനായി പ്രത്യേകം പീരിയഡ് അനുവദിക്കൽ, പത്രങ്ങളിലെ പ്രധാന വാർത്തകൾ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ, കുറിപ്പുകൾ തയാറാക്കൽ തുടങ്ങിയ നിർദേശങ്ങൾ യോഗം ചർച്ച ചെയ്തു. ചർച്ചകളുടെ കരട് ഒരാഴ്ചയ്ക്കകം തയാറാക്കാൻ എസ്‌സിഇആർടി ഡയറക്ടർ ഡോ. ആർ.കെ.ജയപ്രകാശിനെ മന്ത്രി ചുമതലപ്പെടുത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസും യോഗത്തിൽ പങ്കെടുത്തു.

Content Summary:

New Educational Initiative Rewards Newspaper Readers with Grace Marks in Exams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com