എൻബിഇയുടെ ഡിഎൻബി പരീക്ഷ കേരളത്തിലെ 10 പേർക്ക് ഒന്നാം റാങ്ക്
Mail This Article
ന്യൂഡൽഹി ∙ നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻ (എൻബിഇ) കഴിഞ്ഞ വർഷം ഏപ്രിലിൽ നടത്തിയ ഡിഎൻബി പരീക്ഷയിൽ കേരളത്തിലെ വിവിധ മെഡിക്കൽ സ്ഥാപനങ്ങളിൽനിന്നുള്ള 10 വിദ്യാർഥികൾക്ക് ഒന്നാം റാങ്ക്. ഇതിൽ 7 പേരും സംസ്ഥാന സർക്കാർ മെഡിക്കൽ കോളജുകളിലെ വിദ്യാർഥികളാണ്. മേയ് 10നു ഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടക്കുന്ന ബിരുദദാനച്ചടങ്ങിൽ സ്വർണ മെഡലുകൾ സമ്മാനിക്കും. രാഷ്ട്രപതി ദ്രൗപദി മുർമുവാണു മുഖ്യാതിഥി. ഡിസംബർ 2021, 2022 ജൂൺ, ഡിസംബർ പരീക്ഷകളിലെ മെഡലുകളും നൽകും.
റാങ്ക് ജേതാക്കൾ: ഡോ. പി.എസ്. ശ്രുതി( എമർജൻസി മെഡിസിൻ, അനന്തപുരി ആശുപത്രി, തിരുവനന്തപുരം), ഡോ. വി.കാർത്തിക് (എൻഡോക്രൈനോളജി, ഗവ. മെഡിക്കൽ കോളജ് തിരുവനന്തപുരം), ഡോ. രഹ്നാസ് അബ്ദുൽ അസീസ് (ഫൊറൻസിക് മെഡിസിൻ, ഗവ. മെഡിക്കൽ കോളജ് തൃശൂർ), ഡോ. എ.സാന്ദ്ര (ജനറൽ സർജറി, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, തിരുവനന്തപുരം), ഡോ. പി.ഡി.നിധിൻ (ഗ്യാസ്‌ട്രോ എൻട്രോളജി, ഗവ. മെഡിക്കൽ കോളജ് കോഴിക്കോട്), ഡോ. ടി.പി.സിതാര നാസർ (മൈക്രോബയോളജി, ഗവ. മെഡിക്കൽ കോളജ് തൃശൂർ), ഡോ. രഞ്ജിനി രാധാകൃഷ്ണൻ (നെഫ്രോളജി, ഗവ. മെഡിക്കൽ കോളജ് തിരുവനന്തപുരം), ഡോ. എച്ച്.ആർ.ദർശൻ (ന്യൂറോ സർജറി, ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം), ഡോ. അജിത അഗസ്റ്റിൻ (ന്യൂറോളജി, ഗവ. മെഡിക്കൽ കോളജ് കോഴിക്കോട്), ഡോ. വി.എ.ഹംനാസ് (ഇഎൻടി, ടി.ഡി.മെഡിക്കൽ കോളജ് ആലപ്പുഴ).