ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹി സർവകലാശാല യിലെ പിജി പ്രവേശനത്തിനുള്ള റജിസ്ട്രേഷൻ നടപടികൾ 25ന് തുടങ്ങും. സിയുഇടി–പിജിയുടെ അടിസ്ഥാനത്തിലാണു പ്രവേശനം. ഇക്കുറി 82 കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ബിടെക്, 5 വർഷ എൽഎൽബി  എന്നിവയ്ക്കുള്ള റജിസ്ട്രേഷനും ഇതിനൊപ്പം തുടങ്ങിയേക്കും.

ജെഇഇ മെയിൻ പരീക്ഷ അടിസ്ഥാനമാക്കിയാണ് ബിടെക് പ്രവേശനം. ക്ലാറ്റ് സ്കോറാണു ബിഎ–എൽഎൽബി കോഴ്സിനു പരിഗണിക്കുക. ഡിയുവിനു കീഴിലുള്ള ബിരുദ കോഴ്സുകളിലെ പ്രവേശനത്തിനുള്ള റജിസ്ട്രേഷൻ മേയ് പകുതിയോടെ തുടങ്ങുമെന്നും അധികൃതർ വ്യക്തമാക്കി. സിയുഇടി–യുജിയുടെ അടിസ്ഥാനത്തിൽ നടക്കുന്ന പ്രവേശനത്തിനായി ഡിയുവിന്റെ കോമൺ സീറ്റ് അലൊക്കേഷൻ സിസ്റ്റത്തിൽ(സിഎസ്എഎസ്) പേര് റജിസ്റ്റർ ചെയ്യണം.

English Summary:

Delhi University's Postgraduate Admissions Kick Off on 25th: Master Your Future with CUET-PG

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com