ADVERTISEMENT

ന്യൂഡൽഹി : എൻജിനീയറിങ് ബിരുദ, ഡിപ്ലോമ വിദ്യാർഥികൾക്കു വേണ്ടി എഐസിടിഇ പുതിയ സ്കോളർഷിപ് പദ്ധതി തുടങ്ങുന്നു. യങ് അച്ചീവേഴ്സ് സ്കോളർഷിപ് ആൻഡ് ഹോളിസ്റ്റിക് അക്കാദമിക് സ്കിൽസ് വെഞ്ചർ ഇനിഷ്യേറ്റീവ് (യശസ്വി) എന്ന പദ്ധതിയുടെ കീഴിൽ സിവിൽ, കെമിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ വിഭാഗങ്ങളിലെ 2500 വീതം ബിരുദ, ഡിപ്ലോമ വിദ്യാർഥികൾക്കു സ്കോളർഷിപ് ലഭിക്കും.


ബിരുദ വിദ്യാർഥികൾക്കു പ്രതിവർഷം 18,000 രൂപ വീതം 4 വർഷത്തേക്കും ഡിപ്ലോമ വിദ്യാർഥികൾക്കു 12,000 രൂപ വീതം 3 വർഷത്തേക്കും ലഭിക്കും. ദേശീയ സ്കോളർഷിപ് പോർട്ടലിലൂടെ അപേക്ഷ ക്ഷണിക്കും. ബിടെക് വിദ്യാർഥികൾക്കു 12–ാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിലും ഡിപ്ലോമ വിദ്യാർഥികൾക്കു 10–ാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിലുമാണു സ്കോളർഷിപ് അനുവദിക്കുന്നത്. സ്കോളർഷിപ് പുതുക്കാൻ ഓരോ വർഷത്തെയും വിജയ സർട്ടിഫിക്കറ്റും സ്ഥാപനമേധാവിയുടെ കത്തും സമർപ്പിക്കണം.

English Summary:

Unlock Your Potential: Yasasvi Scholarship Offers Up to Rs 18,000 a Year for Engineering Students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com