ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ തിരഞ്ഞെടുത്ത സിബിഎസ്ഇ സ്കൂളുകളിലെ 9,11 ക്ലാസുകളിൽ ഓപ്പൺ ബുക്ക് പരീക്ഷ ഈ വർഷം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. 9 മുതൽ 12 വരെ ക്ലാസുകളിൽ നടത്താനാണു പദ്ധതിയിട്ടിരുന്നതെങ്കിലും തൽക്കാലം 10, 12 ക്ലാസുകളെ ഇതിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചു. ഫലം വിലയിരുത്തിയ ശേഷം അടുത്ത അധ്യയന വർഷം കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കും.

9,10 ക്ലാസുകളിൽ ഇംഗ്ലിഷ്, സയൻസ്, കണക്ക് വിഷയങ്ങളിലും 11,12 ക്ലാസുകളിൽ ഇംഗ്ലിഷ്, കണക്ക്, ബയോളജി വിഷയങ്ങളിലും ഈ വർഷം പരീക്ഷണാടിസ്ഥാനത്തിൽ പരീക്ഷ നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. 

 മുന്നൊരുക്കം വേണമെന്നതിനാലും 10, 12 ബോർഡ് പരീക്ഷയ്ക്കു തയാറെടുക്കുന്ന വിദ്യാർഥികൾക്ക് സമ്മർദം ആകുമെന്നതിനാലുമാണ് ഒഴിവാക്കിയത്. പരീക്ഷയുടെ മാനദണ്ഡങ്ങൾ തയാറാക്കുകയാണെന്നും നവംബർ–ഡിസംബർ മാസത്തോടെ പരീക്ഷ നടത്താൻ സാധിക്കുമെന്നുമാണു പ്രതീക്ഷയെന്നും സിബിഎസ്ഇ വൃത്തങ്ങൾ പ്രതികരിച്ചു.

English Summary:

CBSE Launches Pilot Open Book Exams for Classes 9 and 11

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com