ADVERTISEMENT

കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ അമേഠിയിലുള്ള രാജീവ് ഗാന്ധി നാഷനൽ ഏവിയേഷൻ യൂണിവേഴ്സിറ്റിയിലെ മികച്ച ജോലിസാധ്യതയുള്ള 2 പ്രോഗ്രാമുകളിലേക്ക് നാളെ വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. www.rgnau.ac.in.

(എ) ബാച്‌ലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഇൻ ഏവിയേഷൻ സർവീസസ് ആൻഡ് എയർ കാർഗോ: സ്റ്റൈപൻഡോടെ കമ്പനികളിൽ ഒരു വർഷത്തെ അപ്രന്റിസ്ഷിപ് അടക്കം 3 വർഷം. 50% മാർക്കോടെ 12 ജയിച്ചവർക്ക് അപേക്ഷിക്കാം; പട്ടികവിഭാഗക്കാർക്ക് 45%. പ്രവേശനത്തിന്റെ അവസാനദിവസം 21 വയസ്സു കവിയരുത്. 120 സീറ്റ്. മൊത്തം ഫീസ്: 5,59,900 രൂപ. പെൺകുട്ടികൾക്ക് 5,34,900 രൂപ.

(ബി) പിജി ഡിപ്ലോമ ഇൻ എയർപോർട്ട് ഓപ്പറേഷൻസ്: 12 മാസം ക്ലാസ്റൂം പഠനം, 6 മാസം വിമാനത്താവളങ്ങളിൽ അപ്രന്റിസ്ഷിപ്. 50% മാർക്കോടെ ബിരുദം വേണം; പട്ടികവിഭാഗക്കാർക്ക് 45%. 25 വയസ്സു കവിയരുത്. 120 സീറ്റ്. മൊത്തം ഫീസ്: 4.66 ലക്ഷം രൂപ; പെൺകുട്ടികൾക്ക് 4.33 ലക്ഷം രൂപ. യോഗ്യതാപരീക്ഷയിലെ മാർക്ക്, ഓൺലൈനായോ ഓഫ്‌ലൈനായോ നടത്തുന്ന എഴുത്തുപരീക്ഷ / ഇന്റർവ്യൂ എന്നിവ പരിഗണിച്ചാണ് റാങ്കിങ്.
 

English Summary:

Apply to Rajiv Gandhi National Aviation University in Amethi by July 21st

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com