ADVERTISEMENT

കൊച്ചി ∙ ഫ്രാൻസിലെ വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച ഡിപ്ലോമ ഇൻ ഫ്രഞ്ച് ലാംഗ്വേജ് സ്റ്റഡീസിന് (ഡിഇഎൽഎഫ്) കൊച്ചി ഇന്റർനാഷനൽ സ്കൂളും ഇനി പരീക്ഷാകേന്ദ്രം. അലിയോൻസ് ഫ്രൻസെയ്സിന്റെ തിരുവനന്തപുരത്തെ കേന്ദ്രം ഇതുസംബന്ധിച്ച് കൊച്ചി ഇന്റർനാഷനൽ സ്കൂളുമായി കരാർ ഒപ്പുവച്ചു.

പുതുച്ചേരി–ചെന്നൈ ഫ്രഞ്ച് കോൺസൽ ജനറൽ ലിസ് ടാൽബോ ബാരേ, ഫ്രഞ്ച് ഭാഷാ സഹകരണത്തിനായുള്ള ദക്ഷിണേന്ത്യൻ അറ്റാഷെ തോമസ് ഷോമോ, അലിയോൻസ് ഫ്രൻസെയ്സിന്റെ തിരുവനന്തപുരം ഡയറക്ടർ മർഗോട് മിഷോ, കൊച്ചിൻ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ കരോൾ ടോത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ടവയാണ് ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഡിഇഎൽഎഫ്.

English Summary:

Cochin International School Becomes Official DELF Exam Center, Boosting French Language Education

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com