ADVERTISEMENT

തിരുവനന്തപുരം∙ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ച് ഒന്നര മാസത്തിനു ശേഷം സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കർ സംവിധാനത്തിൽ ലഭ്യമായി തുടങ്ങി.  സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകിയതു മൂലം കേരളത്തിന് പുറത്ത് വിവിധ കോഴ്സുകൾക്ക് അപേക്ഷിച്ചവരുൾപ്പെടെ പ്രതിസന്ധിയിലായിരുന്നു. 

കഴിഞ്ഞ മേയ് 9ന് ആണ് ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചത്. ജൂൺ ആദ്യം മുതൽ തന്നെ സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ ലഭ്യമാക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ ഇതു നടപ്പായില്ല.  സാങ്കേതിക നടപടികൾ പൂർത്തിയാക്കുന്നതിൽ പരീക്ഷാ വിഭാഗത്തിൽ കാലതാമസമുണ്ടായതായിരുന്നു പ്രശ്നം.

English Summary:

Kerala Plus Two Students Face Crisis Over Delayed Certificates, Finally Available in digi Locker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com