ADVERTISEMENT

ന്യൂഡൽഹിവിവിധ കേന്ദ്രസർവകലാശാലകൾ ഉൾപ്പെടെ ഇരുനൂറിലേറെ സ്ഥാപനങ്ങളിലെ ബിരുദ പ്രവേശനത്തിനുള്ള സിയുഇടി–യുജി പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക എൻടിഎ പ്രസിദ്ധീകരിച്ചു. മേയ് 15 മുതൽ 29 വരെ പെൻ–പേപ്പർ, കംപ്യൂട്ടർ രീതികളിൽ നടന്ന പരീക്ഷയുടെ ഉത്തരസൂചികയുമായി ബന്ധപ്പെട്ട പരാതികൾ നാളെ വൈകിട്ട് 5 വരെ സമർപ്പിക്കാം. ഇതു വിലയിരുത്തിയ ശേഷമാകും അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിക്കുക. കഴിഞ്ഞ മാസം 30ന് ആണു ഫലം പ്രസിദ്ധീകരിക്കേണ്ടിയിരുന്നത്. എൻടിഎയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ സാഹചര്യത്തിൽ നടപടികൾ വൈകുകയായിരുന്നു. വിവരങ്ങൾക്ക്: https://nta.ac.in/

പരാതി ശരിയെങ്കിൽ 15 മുതൽ പുനഃപരീക്ഷ
പരീക്ഷയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുകയാണെന്നും ശരിയെന്നു വ്യക്തമായാൽ ഇവർക്കു വേണ്ടി പുനഃപരീക്ഷ നടത്തുമെന്നും എൻടിഎ അറിയിച്ചു. വിവിധ കേന്ദ്രങ്ങളിലെ പരീക്ഷയുമായി ബന്ധപ്പെട്ടു കഴിഞ്ഞ 30 വരെ ലഭിച്ച പരാതികളാണു പരിശോധിക്കുന്നത്. പരാതി ശരിയെന്നു വ്യക്തമായാൽ 15 മുതൽ 19 വരെ ഓൺലൈൻ രീതിയിൽ പരീക്ഷ വീണ്ടും നടത്തും. ഇവർക്ക് അഡ്മിറ്റ് കാർഡ് വീണ്ടും ലഭ്യമാക്കും.

English Summary:

CUET-UG Answer Key Out Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com