ബിആർക്: പ്രവേശന യോഗ്യത വീണ്ടും പരിഷ്കരിച്ചു
Mail This Article
അഞ്ചു വർഷ ബിആർക് പ്രവേശനയോഗ്യത കൗൺസിൽ ഓഫ് ആർക്കിടെക്ചർ വീണ്ടും പരിഷ്കരിച്ചു. ജൂലൈ 9നു പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് പല വിഷയങ്ങളും പ്രവേശനാർഹതയ്ക്കു പരിഗണിക്കും. ഫിസിക്സ്, കെമിസ്ട്രി എന്നീ നിർബന്ധ വിഷയങ്ങളും അവയ്ക്കു പുറമേ കെമിസ്ട്രി, ബയോളജി, ടെക്നിക്കൽ വൊക്കേഷനൽ വിഷയം, കംപ്യൂട്ടർ സയൻസ്, ഐടി, ഇൻഫർമേഷൻ പ്രാക്ടിസസ്, എൻജിനീയറിങ് ഗ്രാഫിക്സ്, ബിസിനസ് സ്റ്റഡീസ് ഇവയിലൊന്നും ചേർത്ത് മൊത്തം 45% മാർക്കോടെ പ്ലസ്ടു / തുല്യപരീക്ഷ ജയിച്ചിരിക്കണം. 45% മൊത്തം മാർക്കോടെ മാത്‌സ് ഉൾപ്പെട്ട 3–വർഷ ഡിപ്ലോമ ജയിച്ചിരുന്നാലും മതി. എൻട്രൻസ് പരീക്ഷയെഴുതേണ്ട.
യോഗ്യതാ പരീക്ഷയിലെ മിനിമം മാർക്ക് ശതമാനത്തിൽ ബന്ധപ്പെട്ട സർക്കാർമാനദണ്ഡപ്രകാരം ഇളവു ലഭിക്കും. 2024–25 അക്കാദമികവർഷം മുതൽ പ്രവേശനത്തിനു പുതുക്കിയ മാനദണ്ഡം പാലിക്കും.
ബിആർക് പ്രവേശനത്തിനുള്ള റാങ്കിങ്–മാനദണ്ഡങ്ങൾ കൗൺസിൽ നിർദേശിച്ചിട്ടില്ല. സമഗ്രവിവരങ്ങൾ www.nata.in എന്ന വെബ്സൈറ്റിൽ വരും. മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കു മൊത്തം 50% മാർക്കോടെ പ്ലസ്ടു / തുല്യപരീക്ഷയോ 50% മൊത്തം മാർക്കോടെ മാത്‌സ് ഉൾപ്പെട്ട 3–വർഷ ഡിപ്ലോമയോ ജയിച്ചിരിക്കണ മെന്നായിരുന്നു അക്കാദമികയോഗ്യത സംബന്ധിച്ച് ഇതുവരെയുണ്ടായിരുന്ന വ്യവസ്ഥ.
ഇഗ്‌നോ: പ്രവേശനം15 വരെ
തിരുവനന്തപുരം ∙ ഇന്ദിരാ ഗാന്ധി നാഷനൽ ഓപ്പൺ സർവകലാശാല (ഇഗ്‌നോ) ഈ മാസം ആരംഭിക്കുന്ന ബിരുദ, ബിരുദാനന്തര, പിജി ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം 15 വരെ നീട്ടി. ഫോൺ: 0471 2344113.