ADVERTISEMENT

തിരുവനന്തപുരംപ്ലസ്‌ വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്മെന്റിനു മുൻപ് നിലവിൽ പ്രവേശനം നേടിക്കഴിഞ്ഞവർക്ക് ഒഴിവുകൾ അനുസരിച്ച് ഉയർന്ന ഓപ്ഷനുകളിലേക്കുള്ള മാറ്റത്തിന് (ട്രാൻസ്ഫർ അലോട്മെന്റ്) അവസരം നൽകും.

താഴ്ന്ന ഓപ്ഷനുകളിൽ അലോട്മെന്റ് ലഭിച്ചവരടക്കം സ്ഥിരപ്രവേശനമാണു നേടിയിരിക്കുന്നത്. മലപ്പുറത്തും കാസർകോട്ടുമായി 138 പുതിയ താൽക്കാലിക ബാച്ചുകൾ അനുവദിച്ചതടക്കമുള്ള സാഹചര്യത്തിലാണ് ഇവർക്ക് ഒഴിവുള്ള സീറ്റുകളിൽ ആദ്യ പരിഗണന നൽകുന്നത്. അതിനു ശേഷമാകും സപ്ലിമെന്ററി ഘട്ടത്തിലെ രണ്ടാം അലോട്മെന്റ്. പുതിയ ബാച്ചുകൾ അനുവദിച്ചതു സംബന്ധിച്ച സർക്കാർ ഉത്തരവ് ഇറങ്ങിയ ശേഷമേ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് എന്നാണെന്ന് തീരുമാനിക്കൂ. ഇത്തവണയും 3 സപ്ലിമെന്ററി അലോട്മെന്റുകളുണ്ടാകും. ഈ മാസം 31ന് ഈ അധ്യയന വർഷത്തെ പ്രവേശനം പൂർത്തിയാകും.

English Summary:

Modify Plus One Choices with New Transfer Allotment Options

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com