പ്രവേശന പരീക്ഷ: ‘മാറ്റങ്ങൾ കൃത്യമായി അറിയിക്കണം, മാർക്ക് ഏകീകരിക്കരുത് ’
Mail This Article
×
ന്യൂഡൽഹി ∙ പ്രവേശന പരീക്ഷകളിലെ മാറ്റങ്ങൾ വിദ്യാർഥികളെ കൃത്യമായി അറിയിക്കണമെന്നും നോർമലൈസേഷനിലൂടെ മാർക്ക് ഏകീകരിക്കരുതെന്നും അടക്കമുള്ള ശുപാർശകൾ ഉന്നതതല സമിതിക്കു മുന്നിലെത്തി.
നീറ്റ്–യുജി പരീക്ഷാ വിവാദത്തിന്റെ പശ്ചാത്തലത്തിൽ പൊതുപരീക്ഷകൾ പരിഷ്കരിക്കാൻ രൂപീകരിച്ച സമിതിക്കു മുന്നിൽ 37,000 ശുപാർശകളാണു ലഭിച്ചതെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. പരീക്ഷാ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ കൂട്ടണമെന്നും ഗ്രേസ് മാർക്കിൽ വ്യക്തത വേണമെന്നും ആവശ്യമുണ്ട്. ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ.കെ.രാധാകൃഷ്ണനാണ് ഏഴംഗ സമിതിയുടെ അധ്യക്ഷൻ.
English Summary:
Transforming Entrance Exams: Key Changes and Transparency Demands from High-Level Committee
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.