ഓണപ്പരീക്ഷ ചോദ്യച്ചോർച്ച: പൊലീസിൽ പരാതി നൽകാൻ വിദ്യാഭ്യാസ വകുപ്പ്
Mail This Article
തിരുവനന്തപുരം ∙ സ്കൂൾ ഓണപ്പരീക്ഷയുടെ ചോദ്യങ്ങൾ സ്വകാര്യ പരിശീലന കേന്ദ്രങ്ങളുടെ ഓൺലൈൻ ക്ലാസുകളിലൂടെ ചോർന്നെന്ന സംഭവത്തിൽ പൊലീസിൽ പരാതി നൽകാൻ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറോടും എസ്‌സിഇആർടി ഡയറക്ടറോടും നിർദേശിച്ചു. ബയോളജി, മലയാളം തുടങ്ങിയ വിഷയങ്ങളുടെ പല ക്ലാസുകളിലെ പരീക്ഷയ്ക്കു ചോദിച്ച അതേ ചോദ്യങ്ങൾ ഓൺലൈൻ പരിശീലന ക്ലാസുകളിൽ നേരത്തേതന്നെ പ്രത്യക്ഷപ്പെട്ടതായാണു പരാതി. അടുത്ത ദിവസം പരീക്ഷയ്ക്ക് ഈ ചോദ്യങ്ങൾ വരുമെന്ന് പരിശീലകർ ഉറപ്പുനൽകി. ഇന്നലെ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐപി) അവലോകന സമിതി യോഗത്തിൽ എകെസിടിഎ പ്രസിഡന്റ് കെ.അബ്ദുൽ മജീദും ഈ വിഷയം ഉന്നയിച്ചിരുന്നു. ഏഴാം ക്ലാസ് വരെയുള്ള ടേം പരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ എസ്എസ്കെയും 8 മുതൽ 10 വരെ ക്ലാസുകളിലേത് എസ്‌സിഇആർടിക്കു വേണ്ടി ഡയറ്റും ആണ് തയാറാക്കുന്നത്. ക്യാംപ് സംഘടിപ്പിച്ചു തയാറാക്കുന്ന ചോദ്യങ്ങൾ സിആപ്ട് ആണ് അച്ചടിച്ച് സീൽ ചെയ്ത കവറിൽ സ്കൂളുകളിൽ എത്തിക്കുന്നത്.
അമിത ഫീസ്: 2 നഴ്സിങ് കോളജുകളിലെ പ്രവേശനം തടഞ്ഞു
ബെംഗളൂരു ∙ സർക്കാർ നിശ്ചയിച്ചതിലും അധികം ഫീസ് വാങ്ങിയതിന് 2 സ്വകാര്യ കോളജുകളിലെ ബിഎസ്‌സി നഴ്സിങ് പ്രവേശനം തടഞ്ഞു. ബെംഗളൂരു ഓക്സ്ഫഡ് കോളജ് ഓഫ് നഴ്സിങ് സയൻസ്, മണ്ഡ്യ നവോദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് എന്നീ കോളജുകൾക്കെതിരെയാണ് രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാല അച്ചടക്കനടപടി സ്വീകരിച്ചത്.
അമിത ഫീസ്: 2 നഴ്സിങ് കോളജുകളിലെ പ്രവേശനം തടഞ്ഞു
ബെംഗളൂരു ∙ സർക്കാർ നിശ്ചയിച്ചതിലും അധികം ഫീസ് വാങ്ങിയതിന് 2 സ്വകാര്യ കോളജുകളിലെ ബിഎസ്‌സി നഴ്സിങ് പ്രവേശനം തടഞ്ഞു. ബെംഗളൂരു ഓക്സ്ഫഡ് കോളജ് ഓഫ് നഴ്സിങ് സയൻസ്, മണ്ഡ്യ നവോദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് എന്നീ കോളജുകൾക്കെതിരെയാണ് രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാല അച്ചടക്കനടപടി സ്വീകരിച്ചത്.
എൽഎൽബി പ്രവേശനം
തിരുവനന്തപുരം ∙ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി പ്രവേശനത്തിനുള്ള താൽക്കാലിക റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. പരാതികൾ kerala.cee@gmail.com ൽ 13ന് ഉച്ചയ്ക്ക് 2 വരെ അറിയിക്കാം. ത്രിവത്സര എൽഎൽബി പ്രവേശനത്തിനുളള അന്തിമ കാറ്റഗറി ലിസ്റ്റും ഇതേ സൈറ്റിൽ പ്രസിദ്ധീകരിച്ചു
എംബിബിഎസ്, ബിഡിഎസ്: കൺഫർമേഷൻ നൽകണം
തിരുവനന്തപുരം ∙എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്മെന്റിലേക്കു പരിഗണിക്കപ്പെടാൻ വിദ്യാർഥികൾ ഓൺലൈൻ കൺഫർമേഷൻ നൽകണം. കൺഫർമേഷനെത്തുടർന്ന് ഹയർ ഓപ്ഷൻ പുനഃക്രമീകരണം/ ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവയ്ക്കുള്ള സൗകര്യം 18ന് രാത്രി 11.59 വരെ www.cee.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. ഒന്നാംഘട്ടത്തിൽ പ്രവേശനം ലഭിച്ചവരും ഓപ്ഷൻ നൽകിയിട്ടും അലോട്മെന്റ് ലഭിക്കാത്തവരും അലോട്മെന്റിനായി പരിഗണിക്കണമെങ്കിൽ ഓൺലൈൻ ഓപ്‌ഷൻ കൺഫർമേഷൻ നടത്തണം.