ട്രെൻഡായി എെഎയും ഡേറ്റ സയൻസും, 23 ഐഐടികളിലും വിദ്യാര്‍ഥികള്‍ക്ക് പ്രിയം കംപ്യൂട്ടര്‍ സയന്‍സ്
Mail This Article
ഇന്ത്യയിലെ 23 ഐഐടികളിലായി ഈ വര്‍ഷം ബിടെക്കിന് ചേര്‍ന്ന വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷവും പഠിക്കാന്‍ ഏറ്റവും ആഗ്രഹിക്കുന്ന പഠനശാഖ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് ആണെന്ന് കണ്ടെത്തല്‍. 4,30,238 വിദ്യാര്‍ഥികളാണ് കംപ്യൂട്ടര്‍ സയന്‍സ് തിരഞ്ഞെടുത്തതെന്ന് ജോയിന്റ് അഡ്മിഷന് ബോര്‍ഡ് പങ്കുവച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈ വിഷയത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ ട്രെന്‍ഡാണ് ഇത്തവണയും ആവര്‍ത്തിക്കുന്നതെന്നും ജോയിന്റ് ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം 3,82,296 പേരാണ് കംപ്യൂട്ടര്‍ സയന്‍സ് തിരഞ്ഞെടുത്തത്. അതു വച്ച് നോക്കുമ്പോള്‍ 12 ശതമാനത്തിന്റെ വർധന കംപ്യൂട്ടര്‍ സയന്‍സ് തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തില്‍ ഈ വര്‍ഷം ഉണ്ടായി. 2022ല്‍ 3,99,642 പേരും 2021ല്‍ 3,83,360 പേരുമാണ് കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് പ്രിയ ഓപ്ഷനായി തിരഞ്ഞെടുത്തത്.
കംപ്യട്ടര്‍ സയന്‍സ് കഴിഞ്ഞാല്‍ പിന്നെ ഏറ്റവുമധികം പ്രിയം മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിനാണ്. 3,18,477 പേരാണ് ഇത്തവണ ഐഐടികളിലെ മെക്ക് ആരാധകര്‍. മൂന്നാം സ്ഥാനത്തുള്ളത് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങും (3,12,631) നാലാം സ്ഥാനത്തുള്ളത് സിവില്‍ എന്‍ജിനീയറിങ്ങുമാണ് (2,22,027). കംപ്യൂട്ടര്‍ സയന്‍സ് പഠിക്കാന്‍ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട ഐഐടി ബോംെബ ഐഐടിയാണ്. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ആരാധകരുടെ പ്രിയപ്പെട്ട ഇടമാകട്ടെ ഐഐടി ഡല്‍ഹിയുമാണ്. സിവില്‍ എന്‍ജിനീയറിങ് പഠിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഇടയിലും ഐഐടി ഡല്‍ഹി പ്രശസ്തമാണ്.