‘കേരള റാങ്കിങ് 2024: കുസാറ്റ്, യൂണിവേഴ്സിറ്റി കോളജ്, സിഇടി ഒന്നാമത്
Mail This Article
തൃശൂർ ∙ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് സ്ഥാപനങ്ങൾ തിരഞ്ഞെടുക്കാൻ സഹായമാകുന്ന തരത്തിൽ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്തുകൊണ്ടുള്ള ‘കേരള റാങ്കിങ് 2024’ മന്ത്രി ആർ. ബിന്ദു പ്രഖ്യാപിച്ചു. ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാനം ഇങ്ങനെയൊരു റാങ്കിങ് സംവിധാനത്തിന് തുടക്കമിടുന്നത്. ദേശീയതലത്തിലുള്ള എൻഐആർഎഫ് മാതൃകയുടെ ചുവടുപിടിച്ച് സംസ്ഥാനാധിഷ്ഠിത മാനദണ്ഡങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് കേരള ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്ക് (കെഐആർഎഫ്) തയാറാക്കിയത്. ഇതിനായി പ്രത്യേക ഓൺലൈൻ പോർട്ടലും (www.kirf.kshec.org) സജ്ജീകരിച്ചിട്ടുണ്ട്. സർവകലാശാലകളും കോളജുകളും ഉൾപ്പെടെ സംസ്ഥാനത്തെ 449 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പ്രഥമ റാങ്കിങ്ങിൽ പങ്കെടുത്തത്. 29 നഴ്സിങ് കോളജുകളിൽ തിരുവനന്തപുരം ഗവ. നഴ്സിങ് കോളജിനെ മാത്രമാണ് റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തിയത്.
∙ആദ്യ 10 സർവകലാശാലകൾ:
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്)
കേരള സർവകലാശാല
എംജി സർവകലാശാല
കേരള വെറ്ററിനറി സർവകലാശാല
കാലിക്കറ്റ് സർവകലാശാല
കണ്ണൂർ സർവകലാശാല
കേരള കാർഷിക സർവകലാശാല
കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല
നുവാൽസ്
∙ആദ്യ 10 ആർട്സ് ആൻഡ് സയൻസ് കോളജുകൾ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്
എറണാകുളം രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ്
എറണാകുളം സെന്റ് തെരേസാസ് കോളജ്
കോഴിക്കോട് സെന്റ് ജോസഫ്സ് കോളജ്
ചങ്ങനാശേരി എസ്ബി കോളജ്
തൃശൂർ വിമല കോളജ്
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്
കോതമംഗലം എംഎ കോളജ്
കോട്ടയം സിഎംഎസ് കോളജ്
എറണാകുളം മഹാരാജാസ് കോളജ്
∙ആദ്യ 10 ടീച്ചർ എജ്യുക്കേഷൻ കോളജുകൾ
കോഴിക്കോട് ഗവ.കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ
കോഴിക്കോട് ഫാറൂഖ് ട്രെയ്നിങ് കോളജ് കോഴിക്കോട്
കണ്ണൂർ പികെഎം കോളജ് ഓഫ് എജ്യുക്കേഷൻ കണ്ണൂർ
എറണാകുളം സെന്റ് ജോസഫ്സ് കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ ഫോർ വിമൻ
തിരുവനന്തപുരം ശ്രീനാരായണ ട്രെയ്നിങ് കോളജ്
പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ
കൊല്ലം കർമല റാണി ട്രെയ്നിങ് കോളജ്
മൂത്തകുന്നം എസ്എൻഎം ട്രെയ്നിങ് കോളജ്
തിരുവല്ല ടൈറ്റസ് – സെക്കൻഡ് ടീച്ചേഴ്സ് കോളജ്
എറണാകുളം നാഷനൽ കോളജ് ഫോർ ടീച്ചർ എജ്യുക്കേഷൻ
∙അഗ്രികൾചറൽ ആൻഡ് അലൈഡ് കോളജുകൾ:
വയനാട് പൂക്കോട് വെറ്ററിനറി ആൻഡ് അനിമൽ സയൻസ് കോളജ്
മണ്ണുത്തി വെറ്ററിനറി ആൻഡ് അനിമൽ സയൻസ് കോളജ്
തൃശൂർ കോളജ് ഓഫ് ഫോറസ്ട്രി
വെള്ളായണി അഗ്രികൾചർ കോളജ്
വെള്ളാനിക്കര അഗ്രികൾചർ കോളജ്.
ആദ്യ 10 എൻജിനീയറിങ് കോളജ്
തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്
തൃശൂർ ഗവ.എൻജിനീയറിങ് കോളജ്
കൊല്ലം ടികെഎം എൻജിനീയറിങ് കോളജ്
എറണാകുളം രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി
കോതമംഗലം എംഎ കോളജ് ഓഫ് എൻജിനീയറിങ്
കോട്ടയം സെന്റ് ഗിറ്റ്സ് കോളജ് ഓഫ് എൻജിനീയറിങ്
പാലക്കാട് എൻഎസ്എസ് കോളജ് ഓഫ് എൻജിനീയറിങ്
എറണാകുളം ഫിസാറ്റ്
കോട്ടയം അമൽജ്യോതി കോളജ് ഓഫ് എൻജിനീയറിങ്
പാലാ സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി.