മത്സരത്തിനിടയ്ക്ക് ഗിറ്റാറിന്റെ സ്ട്രിങ് പൊട്ടി; മറ്റൊരു നോട്ട് തൽക്ഷണം മാറ്റിവായിച്ച് ഒന്നാം സ്ഥാനം നേടി ഹെലൻ
Mail This Article
കോട്ടയം ∙ സിഎംഎസ് ഗ്രേറ്റ് ഹാളിൽനിന്ന് ഊട്ടിയിലേക്കൊരു ഒന്നാം സമ്മാനയാത്ര, അതൊരു വല്ലാത്ത ഫീലാണ് ഹെലൻ ഔസിയ ഫിലിപ്പിന്. മത്സരത്തിനിടയ്ക്ക് ഗിറ്റാറിന്റെ സ്ട്രിങ് പൊട്ടിപ്പോയെങ്കിലും പൊട്ടിയ തന്ത്രി ഇല്ലാതെ മറ്റൊരു നോട്ട് തൽക്ഷണം മാറ്റിവായിച്ചാണ് ഊട്ടി സ്വദേശി ഹെലൻ പാശ്ചാത്യ സ്ട്രിങ് ഇൻസ്ട്രുമെന്റ് മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയത്.
ആലുവ യുസി കോളേജിലെ രണ്ടാം വർഷ ബിഎ ഇംഗ്ലിഷ് വിദ്യാർഥിയായ ഹെലൻ അച്ഛനും അമ്മയ്ക്കുമൊപ്പം 13 വർഷം മുൻപാണ് കേരളത്തിൽ എത്തിയത്. അച്ഛൻ ഫിലിപ്പ് ആശീർവാദമാണ്ഗുരു. അങ്കമാലി സെന്റ് പാട്രിക്സ് അക്കാദമിയിലെ സംഗീതാധ്യാപകനാണ് ഫിലിപ്പ്. അച്ഛനെപ്പോലെ ഒട്ടുമിക്ക എല്ലാ ഇൻസ്ട്രുമെന്റുകളും ഹെലനും വഴങ്ങും. കൂടാതെ വെസ്റ്റേൺ മ്യൂസിക്കിലും പുലിയായ ഹെലൻ തമിഴ്നാട് സർക്കാരിന്റെ ഊട്ടി ലിറ്റിൽ സിങ്ങർ അവാർഡ് നേടിയിട്ടുണ്ട്. അധ്യാപികയായ മലർ ഫിലിപ്പാണ് അമ്മ. ഡ്രംസ് മത്സരത്തിലും ഹെലൻ മത്സരിക്കുന്നുണ്ട്.