ADVERTISEMENT

ഇതു നിറങ്ങൾ വാരിവിതറും ആഘോഷം. സർഗാനുഭവങ്ങളുടെ മഴവിൽക്കാലം. തുല്യനീതിയുടെ, ചേർത്തുവയ്ക്ക ലിന്റെ, സമഭാവനയുടെ കറുപ്പും വെളുപ്പും ഈ കലോത്സവത്തിന്റെ കൊടിയടയാളം

കറുപ്പു താൻ എനക്ക് പുടിച്ച കളറ്

ഹോ.....ആ ബ്ലാക്ക് ആൻഡ് വൈറ്റ് കാലം

ചങ്ങനാശേരി അസംപ്ഷൻ കോളജിന്റെ 38 വർഷം മുൻപത്തെ സംഘനൃത്തം ടീമിലുണ്ടായിരുന്ന മിനി ജോസ് കലോത്സവ സ്മൃതികളുമായി

38 വർഷം മുൻപുള്ള തിരുനക്കര മൈതാനത്താണു മിനി ജോസ്. ചങ്ങനാശേരി അസംപ്ഷൻ കോളജിനു വേണ്ടി എംജി കലോത്സവത്തിൽ സംഘനൃത്തം ഒന്നാംസ്ഥാനം നേടിയ 9 പെൺകുട്ടികളിൽ ഒരാൾ. അതേ തിരുനക്കരയിൽ സംഘനൃത്തത്തിനു വേദിയൊരുങ്ങുമ്പോൾ മിനി മാറിയ കാലത്തെക്കുറിച്ചും അരങ്ങിനെക്കുറിച്ചും പറയുന്നു.

mini
മിനി ജോസ്

‘ശാസ്ത്രീയമായി നൃത്തം പഠിച്ചവർ കുറവായിരുന്നു. താൽപര്യമുള്ളവരുടെ കൂട്ടത്തിൽനിന്ന് തിരഞ്ഞെടുത്ത കുട്ടികളാണ് മത്സരത്തിന് എത്തിയത്. അന്നും ചെലവുണ്ടായിരുന്നു. 20,000 രൂപ വരെ കോളജുകൾ മുടക്കിയിരുന്നു.

Representative image. Photo Credit : ShaikhMeraj/Shutterstock
Representative image. Photo Credit : ShaikhMeraj/Shutterstock

വസ്ത്രങ്ങളും ആഭരണങ്ങളും സ്വയം വാങ്ങി. വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്നതുകൊണ്ട് വസ്ത്രങ്ങളുടെ ചെലവ് അധികമായി തോന്നിയില്ല. പക്ഷേ കാശുമാല പോലെ ആഭരണങ്ങൾക്ക് 600 രൂപവരെയായിരുന്നു വില. 

ഇന്നത്തെ പോലെ പ്രോപ്പർട്ടീസ് ഉപയോഗിക്കുന്ന പതിവ് അന്നില്ലായിരുന്നു.– മിനി പറയുന്നു. യുഎഇയിൽ അധ്യാപികയായിരുന്നു കോടിമത പുന്നക്കുഴിയിൽ മിനി ജോസ്. ഇപ്പോൾ നാട്ടിൽത്തന്നെ.

∙2024 സംഗതി കളറാ പക്ഷേ,ചെലവേറെ

ഒരു ഗ്രൂപ്പ് ഇനം മാത്രം പരിശീലിപ്പിക്കാനായി ഒന്നു മുതൽ 2 ലക്ഷം രൂപ വരെയാണു കോളജുകൾക്ക് ചെലവ്. ചെലവേറുന്നത് ഒപ്പന, ഗ്രൂപ്പ് ഡാൻസ്, നാടോടിനൃത്തം, കഥകളി, ഓട്ടൻതുള്ളൽ എന്നിവയ്ക്ക്.  ഒരു ഇനം പഠിപ്പിക്കുന്നതിനായി 2 ലക്ഷം വരെ ഫീസ് വാങ്ങുന്ന സെലിബ്രിറ്റി അധ്യാപകരുമുണ്ട്. കഥകളി വസ്ത്രത്തിന് 45,000 മുതലും ആഭരണങ്ങൾക്ക് 10,000 മുതലുമാണ് ചെലവ്. ഓട്ടൻതുള്ളൽ വേഷത്തിന്  50,000 കടക്കും.

ഒപ്പനയിൽ വസ്ത്രത്തിന് 4,000 രൂപ മുതൽ ഒരാൾക്ക് ചെലവാകുമ്പോൾ മണവാട്ടിക്ക് 8,000 രൂപ മുതലാണ്. മുഖ ചമയങ്ങൾക്കെല്ലാം 4,000 കടക്കും. വസ്ത്രങ്ങൾ വാടകയ്ക്ക് എടുക്കുമ്പോൾ ഒരാൾക്ക് 700 രൂപ അടുത്താകും.

കുച്ചിപ്പുഡിയിൽ പരമ്പരാഗത രീതീയിലുള്ള ടെംപിൾ ആഭരണങ്ങൾക്ക് കേശാലങ്കാരങ്ങൾ കൂട്ടി 75,000 രൂപയാകും. പട്ടുസാരിക്ക് വേറെ 10,000 രൂപ. വസ്ത്രത്തേക്കാളും ആഭരണത്തെക്കാളും പണമാകുന്നത് പഠനത്തിനും കൂടാതെ പാട്ടുകൾ റിക്കാർഡ് ചെയ്യുന്നതിനുമാണെന്ന് ഒരു കുച്ചിപ്പുഡി അധ്യാപകൻ പറഞ്ഞു. പാട്ടു തയാറാക്കുന്നതിന് കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും ചെലവാകും.

നോട്ട് ജസ്റ്റ് കിഡിങ്
ആകർഷകമായ വസ്ത്രങ്ങളും അലങ്കാരങ്ങളും പ്രോപ്പർട്ടീസും, ആകെ മൊത്തം സംഭവം കളർ– ഇപ്പോഴത്തെ സംഘനൃത്തം  അരങ്ങേറുമ്പോൾ കോളജുകൾക്കു ചെലവാകുന്നത് ഒന്നുമുതൽ 2 ലക്ഷം രൂപവരെ. വസ്ത്രങ്ങൾ വാടകയ്ക്കെടുക്കുകയാണ് പതിവ്. 700– 1000 ആണു റേഞ്ച്.

Content Summary:

Dancing Through Decades: How the MG University Art Festival Evolves in Color and Cost

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com