ADVERTISEMENT

കോട്ടയം∙ കലാതിലകവും കലാപ്രതിഭയും നേർക്കുനേർ മത്സരിച്ചാൽ ഒന്നാം സ്ഥാനം ആരു നേടും? രണ്ടുപേരും നേടുമെന്ന് എംജി കലോത്സവത്തിലെ നാടോടിനൃത്തം ഫലം പറയും. കേരള സർവകലാശാലാ കലോത്സവത്തിൽ 2022ലെ കലാപ്രതിഭ എസ്.വിഷ്ണുവും 2023ൽ കലാതിലകം സേതുലക്ഷ്മിയുമാണു എംജി കലോത്സവത്തിൽ നാടോടിനൃത്തത്തിൽ ഒന്നാം സ്ഥാനം പങ്കിട്ടത്. ഇരുവരും ചേർത്തല സ്വദേശികളാണ് ചെറുപ്പം മുതലേ സുഹൃത്തുക്കളും. 

8 വയസ്സു മുതൽ ഒരുമിച്ചു നൃത്തം അഭ്യസിക്കുന്നു. ആൺപെൺ വ്യത്യസ്ത വിഭാഗമില്ലാതിനാൽ വിഷ്ണുവും സേതുലക്ഷ്മിയും നേർക്കുനേർ ഏറ്റുമുട്ടി. ഫലം വന്നപ്പോൾ രണ്ടുപേർക്കും സന്തോഷം. തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ ഭരതനാട്യ വിദ്യാർഥിയാണ് വിഷ്ണു. സേതുലക്ഷ്മി എറണാകുളം സെന്റ് തെരേസാസ് കോളജിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിയും.

Content Summary:

Kerala's Dancing Duo: Kalapratibha and Kalathilakam Prove Friendship Triumphs in MG Kalothsavam Competition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com