ADVERTISEMENT

ഗൂഗിളില്‍ ഒരു ജോലിയെന്നത്‌ പലരുടെയും വലിയ സ്വപ്‌നമാണ്‌. എന്നാല്‍ അത്ര എളുപ്പമല്ല അത്‌ നേടിയെടുക്കാന്‍. ഇതിന്‌ ആവശ്യമുള്ള ചില കാര്യങ്ങള്‍ അടിവരയിടുകയാണ്‌ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബറ്റ്‌ സിഇഒ സുന്ദര്‍ പിച്ചൈ. പുതുതായി ജോലിക്ക്‌ എടുക്കാന്‍ ഗൂഗിള്‍ ആഗ്രഹിക്കുന്നത്‌ അതിവേഗം മാറുന്ന പരിതസ്ഥിതിയില്‍ നന്നായി വളരുന്ന സൂപ്പര്‍സ്റ്റാര്‍ സോഫ്ട്‍വെയർ എന്‍ജിനീയര്‍മാരെയാണെന്ന്‌ സുന്ദര്‍ പിച്ചൈ പറയുന്നു. സാങ്കേതിക ശേഷിക്കൊപ്പം പരിതസ്ഥിതികളോട്‌ വേഗം ഇണങ്ങാനുള്ള ശേഷിയും നൂതനമായ വിഷയങ്ങള്‍ പഠിച്ചെടുക്കാനുള്ള താത്‌പര്യവും പുതിയ ജീവനക്കാരില്‍ സുപ്രധാനമാണെന്ന്‌ ദ ഡേവിഡ്‌ റൂബെന്‍സ്റ്റീന്‍ ഷോയില്‍ പങ്കെടുക്കവേ സുന്ദര്‍ പിച്ചൈ വ്യക്തമാക്കി. 

2024ലെ കണക്കനുസരിച്ച്‌ 1,79,000 ജീവനക്കാര്‍ തൊഴിലെടുക്കുന്ന സ്ഥാപനമാണ്‌ ഗൂഗിള്‍. ഗൂഗിള്‍ തൊഴില്‍ വാഗ്‌ദാനം ചെയ്‌തവരില്‍ 90 ശതമാനം പേരും ആ ഓഫര്‍ സ്വീകരിച്ചിട്ടുണ്ടെന്നും പിച്ചൈ പറഞ്ഞു. സര്‍ഗ്ഗാത്മകതയും നൂതനാശയങ്ങളും വളര്‍ത്തുന്ന തൊഴില്‍ സാഹചര്യമാണ്‌ ഗൂഗിളിലുള്ളതെന്നും സുന്ദര്‍ പിച്ചൈ ചൂണ്ടിക്കാട്ടി. സൗജന്യ ഭക്ഷണം നല്‍കുന്ന കമ്പനിയുടെ പതിവു സമൂഹ നിര്‍മ്മിതിയിലും പുതിയ ആശയങ്ങളുടെ തീപ്പൊരിയിടുന്നതിലും സഹായകമാണെന്നും സിഇഒ അഭിപ്രായപ്പെട്ടു. ഗൂഗിളിലെ തന്റെ ആദ്യ നാളുകളില്‍ എങ്ങനെയാണ്‌ കഫേയിലെ അപ്രതീക്ഷിത സംഭാഷണങ്ങള്‍ ആവേശകരമായ പുതിയ പദ്ധതികളിലേക്ക്‌ നയിച്ചതെന്നും പിച്ചൈ അഭിമുഖത്തിനിടെ ഓര്‍മ്മിച്ചെടുത്തു. ഒരു ഉദ്യോഗാർഥിയെന്ന നിലയില്‍ വേറിട്ട്‌ നില്‍ക്കേണ്ടത്‌ ഗൂഗിളില്‍ ജോലി ലഭിക്കാന്‍ അത്യാവശ്യമാണെന്ന്‌ മുന്‍ ഗൂഗിള്‍ റിക്രൂട്ടറായ നോളന്‍ ചര്‍ച്ച്‌ ബിസിനസ്സ്‌ മിനിട്ട്‌സിന്‌ നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. കമ്പനിയെ കുറിച്ചും അതിന്റെ വീക്ഷണത്തെ കുറിച്ചും മുന്നോട്ട്‌ വയ്‌ക്കുന്ന മൂല്യങ്ങളെ കുറിച്ചും നല്ല തോതില്‍ ഗവേഷണം നടത്തേണ്ടത്‌ അത്യാവശ്യമാണെന്നും നോളന്‍ ചൂണ്ടിക്കാട്ടി. അഭിമുഖത്തിനിടെ ഗൂഗിളിലെ മുഖ്യസ്ഥാനം വഹിക്കുന്നര്‍ ആരെങ്കിലും അടുത്തിടെ നടത്തിയ പ്രസംഗത്തിലെയോ അഭിമുഖത്തിലെയോ പോയിന്റുകള്‍ റഫറന്‍സായി പറയുന്നത്‌ നല്ല മതിപ്പുണ്ടാക്കും. നിങ്ങള്‍ പൂര്‍ത്തീകരിച്ച പ്രോജക്ടുകളെ കുറിച്ചും കരിയറിലെ മുഖ്യ ഹൈലൈറ്റുകളെ കുറിച്ചും കഥ പോലെ പറയാന്‍ സാധിക്കണം. കഥ കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ഉണ്ടാകില്ല. ആകര്‍ഷകമായ കഥ പറച്ചിലിലൂടെ നിങ്ങളുടെ പാടവവും പാഷനും പ്രചോദനവുമെല്ലാം വ്യക്തമാക്കാന്‍ സാധിക്കണം. നിങ്ങളുടെ അനുഭവകഥകള്‍ പറയുന്നത്‌ കൂടുതല്‍ ബന്ധം അഭിമുഖകര്‍ത്താവുമായി ഉണ്ടാക്കാന്‍ സഹായിക്കുമെന്നും നോളന്‍ കൂട്ടിച്ചേര്‍ക്കുന്നു.

English Summary:

Sundar Pichai Reveals the Secret to Landing a Job at Google

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com