ADVERTISEMENT

2050 ലെ ഭൂമിയുടെ സ്ഥിതി വിവരിച്ചുകൊണ്ട് ഇന്ത്യയുൾപ്പെടെയുള്ള 80 രാജ്യങ്ങളിലെ ടിവിയിൽ പ്രത്യക്ഷപ്പെട്ട കുട്ടികൾ പറഞ്ഞ വാക്കുകളാണിവ– ‘ഇതു വെറും കാലാവസ്ഥാ റിപ്പോർട്ടല്ല, ഞങ്ങളുടെ ഭാവിയാണ്.’‌യുണൈറ്റഡ് നേഷൻസ് ഡവലപ്‌മെന്റ് പ്രോഗ്രാമിന്റെ (യുഎൻഡിപി) ഭാഗമായുള്ള ‘വെതർ കിഡ്സ്’ അഥവാ ‘കാലാവസ്ഥാ കുട്ടികൾ’ എന്ന ക്യാംപെയ്ൻ വഴി കാലാവസ്ഥാ മാറ്റത്തിനെതിരെ പൊരുതാൻ കുട്ടികൾ രംഗത്തെത്തിയിരിക്കുകയാണ്. 

വരാൻ പോകുന്ന കാലാവസ്ഥാ മാറ്റങ്ങൾ, ഭവിഷ്യത്തുകൾ, ക്ഷാമം, സമ്പദ്‌വ്യവസ്ഥയുടെ ബാധ്യത തുടങ്ങിയവയാകും കുട്ടികൾ ലോകത്തിനു മുൻപിൽ അവതരിപ്പിക്കുക. വേൾഡ് മെറ്റിരിയോളജിക്കൽ ഓർഗനൈസേഷനും (ഡബ്ല്യുഎംഒ) വെതർ ചാനലും പങ്കാളികളാകുന്ന യ‍ജ്ഞം 2025 ൽ ബ്രസീലിൽ നടത്തുന്ന കാലാവസ്ഥാ ഉച്ചകോടിക്ക് (കോപ് 30) മുന്നോടിയാണ്.

കേന്ദ്ര കാലാവസ്ഥാ വകുപ്പുമായി ചേർന്നാണ് ഇന്ത്യയിൽ ക്യാംപെയ്ൻ നടത്തുക. നമ്മുടെ ചെയ്തികൾക്ക് കാലാവസ്ഥാ വ്യതിയാനവുമായി നേരിട്ട് ബന്ധമുണ്ടെന്നും അതിനാൽ അത്തരം സ്വഭാവങ്ങൾ മാറ്റണമെന്നും ഇന്ത്യയിൽ ക്യാംപെയ്ൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ഭൗമശാസ്ത്ര മന്ത്രി കിരൺ റിജിജു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com