ADVERTISEMENT

കഴിഞ്ഞ ദിവസങ്ങളിൽ വടക്കൻ കേരളത്തിലെ പലയിടങ്ങളിലും അതിശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ ദുരിതമേറെയാണ്. ചിലയിടങ്ങളിൽ ചെറുചുഴലികൾ രൂപപ്പെടുകയും. വ്യാപകമായി നല്ല മഴയില്ലെങ്കിലും അന്തരീക്ഷത്തിൽ ശക്തമായ ഈർപ്പവും ഭൂമിയിൽ ചൂടും ഉള്ളതിനാൽ വരും ദിവസങ്ങളിലും മിന്നൽചുഴലിയും കാറ്റും ഉണ്ടായേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. കൂമ്പാരമേഘങ്ങൾക്കു യേ‍ാജിച്ച സാഹചര്യമായതിനാൽ ‘ഗസ്റ്റ്നാഡേ‍ാ’ എന്ന ചുഴലിയും ഭൂമിയേ‍ാടു ചേർന്നു വീശുന്ന കാറ്റും എപ്പേ‍ാഴും രൂപപ്പെടാം.

തുടർച്ചയായ 18 ദിവസത്തിന് ശേഷം കേരള തീരത്ത് ന്യൂനമർദപാത്തി ദുർബലമായിരിക്കുകയാണ്. ഇത് തെക്കൻ ഗുജറാത്ത്‌ മുതൽ വടക്കൻ കർണാടക തീരം വരെയായി ചുരുങ്ങി. ന്യൂനമർദം ദുർബലമായതേ‍ാടെ ഒരാഴ്ചത്തേക്കു വ്യാപകമായി ശക്തമായ മഴയ്ക്കു സാധ്യതയില്ല. നല്ല ഈർപ്പവും മുകളിൽ നിന്നും ഭൂമിയിൽ നിന്നുണ്ടാകുന്ന ചൂടിന്റെയും ഫലമായി വലിയ തേ‍ാതിൽ ജലം നിറഞ്ഞ കൂമ്പാരമേഘങ്ങൾ രൂപപ്പെടും. എവിടെയും എപ്പേ‍ാഴും തകർത്തു പെയ്യാം എന്നതാണ് അതിന്റെ അപകടവും പ്രത്യേകതയും. ചൂടു കൂടുതൽ അനുഭപ്പെടുന്ന പ്രദേശങ്ങളിൽ ചിലപ്പേ‍ാൾ പെ‍ാട്ടിവീഴുന്ന പേ‍ാലെ മഴ പെയ്യുമെന്നു കെ‍ാച്ചി സർവകലാശാല റഡാർ റിസർച് കേന്ദ്രം കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡേ‍ാ.എം.ജി.മനേ‍ാജ് നിരീക്ഷിക്കുന്നു. 

ഫയൽചിത്രം ∙ മനോരമ
ഫയൽചിത്രം ∙ മനോരമ

സാധാരണ തുലാവർഷക്കാലത്താണ് ഇത്തരം മേഘം ഉണ്ടാകാറ്. അതിൽ നിന്നു താഴേക്കുണ്ടാകുന്ന ശക്തമായ വായുപ്രവാഹം നിലത്തു കുത്തി നിശ്ചിത വലുപ്പത്തിൽ ഉയർന്നു ചുറ്റുപാടും പടരും. പരമാവധി മൂന്നു മിനിറ്റ് വരെ ഇതു നീളാം. ഈ സമയത്ത് ഏതാണ്ട് 20 മീറ്റർ വീതിയിൽ അഞ്ചു കിലേ‍ാമീറ്റർ വരെ ഡസ്റ്റിനാഡേ‍ാ സഞ്ചരിക്കും. ആ റൂട്ടിലെ സകലതും തകർക്കുന്നതാണു സ്വഭാവം. ചിലപ്പേ‍ാൾ ഒരു മിനിറ്റ് കെ‍ാണ്ട് എല്ലാം സംഭവിക്കും. കണ്ണടച്ചു തുറക്കും മുൻപു സംഭവം കഴിയുമെന്നാണു ചില മുൻ സംഭവങ്ങൾ കാണിക്കുന്നത്. ഇത്തവണ ഇതുവരെ തൃശൂർ, മലപ്പുറം, കണ്ണൂർ മേഖലകളിൽ മിന്നൽചുഴലി അനുഭവപ്പെട്ടിട്ടുണ്ട്. 

ചിലയിടത്തു മിന്നൽചുഴലി ഉണ്ടാകാൻ കാരണം അറിയാൻ പ്രദേശം സൂക്ഷ്മമായി നീരീക്ഷിക്കണമെന്നു വിദഗ്ധർ പറയുന്നു. നിലവിൽ അതിനു സംവിധാനം ഇല്ല. തീരദേശത്തു രൂപംകെ‍‍ാണ്ട ന്യൂനമർദപ്പാത്തിയുടെ സ്വാധീനത്തിലാണ് ഇപ്പേ‍ാൾ ലഭിക്കുന്ന ഇടിയേ‍ാടു കൂടിയ ശക്തമായ മഴ. വടക്കുപടിഞ്ഞാറൻ കാറ്റും ശക്തമാണെന്ന് ഐഎംഡി പറയുന്നു.

English Summary:

North Kerala Braces for Destinadea: Intense Winds and Lightning Storms Expected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com