ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത; തമിഴ്നാട്, ശ്രീലങ്ക തീരത്തേക്ക് നീങ്ങിയേക്കും
Mail This Article
×
തെക്കൻ ആൻഡമാൻ കടലിൽ വ്യാഴാഴ്ചയോടെ (നവംബർ 21) ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത. നവംബർ 23 ഓടെ ന്യൂനമർദമായും തുടർന്നുള്ള ദിവസങ്ങളിൽ തീവ്രന്യൂന മർദമായും ശക്തി പ്രാപിക്കുകയും തുടർന്ന് തമിഴ്നാട്, ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് പ്രാഥമിക സൂചന.
ന്യൂനമർദത്തിന്റെ പാതയനുസരിച്ച് കേരളത്തിലെ മഴയുടെ സ്ഥിതി മാറാം. നിലവിൽ ദുർബലമായിരിക്കുന്ന മഴ 26 ന് ശേഷം കുറച്ചു ദിവസത്തേക്ക് സജീവകാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, മന്നാർ കടലിടുക്കിനും മാലിദ്വീപിനും ഇടയിലായി ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി തെക്കൻ കേരളത്തിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
English Summary:
Bay of Bengal System Threatens Tamil Nadu, Sri Lanka Coasts
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.