ADVERTISEMENT

തന്റെ അരുമയായ ഗോവിന്ദൻ എന്ന പൂച്ചയ്ക്ക് പാട്ടുപാടികൊടുക്കുന്ന ഗായിക ബിന്നി കൃഷ്ണകുമാറിന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. ബിന്നിയുടെ സ്നേഹം കലർന്ന പാട്ടിൽ വീർപ്പുമുട്ടി പൂച്ച തെറിച്ചോടുകയായിരുന്നു. ഇപ്പോഴിതാ, വീണ്ടും പൂച്ചയ്ക്കൊപ്പം പാട്ടുമായി എത്തിയിരിക്കുകയാണ് ഗായിക.

പൂച്ചയെ മടിയിലിരുത്തി സംഗീതം പറഞ്ഞുകൊടുക്കുകയാണ് ബിന്നി. ‘ആ....’ എന്ന് പാടുമ്പോൾ പൂച്ചയും ഏറ്റുപാടുന്നു. കുറച്ചുനേരം ബിന്നിയുടെ സംഗീതം, കിടന്ന് ആസ്വദിക്കുകയും തിരിച്ച് പാടുകയും ചെയ്യുന്നു. എന്നാൽ രാഗം മാറ്റിപിടിക്കാതെ ബിന്നി പാടിയതുതന്നെ തുടർന്നതോടെ ഗോവിന്ദന്റെ സ്വഭാവം മാറി. സഹികെട്ട് അവൻ അവിടെനിന്നും ഇറങ്ങി ഓടുകയായിരുന്നു. 

ഗോവിന്ദന്‍ വെപ്രാളത്തോടെ ഓടുന്നത് കണ്ട് ബിന്നിക്ക് ചിരിയടക്കാനായില്ല. വിഡിയോ പകർത്തിയ മകൾ ശിവാംഗിയും ആ രംഗം കണ്ട് പൊട്ടിച്ചിരിക്കുകയായിരുന്നു. രസകരമായ വിഡിയോ നിരവധിപ്പേരാണ് കണ്ടത്. ‘ഗോവിന്ദനൊപ്പം പ്രാക്ടീസ്’ എന്ന കുറിപ്പോടെ ബിന്നി പങ്കുവച്ച വിഡിയോ നിരവധിപ്പേരാണ് കണ്ടത്. അടുത്ത പ്രാക്ടീസ്  നാളെ മതിയെന്ന് നടി ശരണ്യമോഹനും കമന്റ് ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com