ADVERTISEMENT

നായയുടെയും പൂച്ചയുടെയും പിറന്നാൾ ആഘോഷിക്കുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ കോഴിയുടേതോ? അങ്ങനെയൊരു സംഭവമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. കുടുംബം ഒന്നടങ്കം ചേർന്ന് ആഢംബരത്തോടെ തന്നെ ചിന്നുവെന്ന പൂവൻകോഴിയുടെ പിറന്നാൾ ആഘോഷമാക്കുകയായിരുന്നു. തെലുങ്കിലാണ് വീട്ടുകാർ സംസാരിക്കുന്നത്. അതിനാൽ ഇത് ആന്ധ്രാപ്രദേശിലോ തെലുങ്കാനയിലോ ആണ് നടന്നിരിക്കുന്നതെന്ന് വ്യക്തം.

പിറന്നാൾ ആയതിനാൽ ബലൂണും മറ്റ് അലങ്കാര പേപ്പറുകളും കൊണ്ട് അതിമനോഹരമായി ഒരുക്കിയിരുന്നു. വലിയൊരു കേക്കിൽ ‘ഹാപ്പി ബർത്ത് ഡേ ചിന്നു’ എന്നും എഴുതിയിട്ടുണ്ട്. പെൺകുട്ടിയുടെ കൈയിൽ ഇരുന്നുകൊണ്ടാണ് ചിന്നു പിറന്നാൾ ആഘോഷിച്ചത്. ചിന്നുവിന്റെ കാലുകളിൽ കത്തിപിടിപ്പിച്ച് വീട്ടുകാർ കേക്ക് മുറിപ്പിക്കുകയായിരുന്നു. കുറച്ച് കേക്ക് അവളുടെ വായയിൽ വച്ചുകൊടുക്കാനും പെൺകുട്ടി മറന്നില്ല.

വീട്ടുകാരെ കൂടാതെ ചില അതിഥികളും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. ഒരു കുഞ്ഞിന്റെ പിറന്നാൾ പോലെയാണ് അവർ കോഴിപ്പിറന്നാൾ നടത്തിയതെന്ന് വിഡിയോ കണ്ടവർ പറയുന്നു. മൂന്നാം പിറന്നാളിന് മുൻപ് ചിന്നു ചിക്കൻകറി ആകാനും സാധ്യതയുണ്ടെന്ന് ചിലർ കളിയാക്കി. ഉടനെ തന്നെ ആ വീട്ടിൽ ചിക്കൻ ബിരിയാണി പ്രതീക്ഷാമെന്നും ചിലർ കുറിച്ചു.

English Summary:

Chicken celebrates birthday, Viral Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com