ADVERTISEMENT

അരുമകളെ മക്കളെ പോലെ വളർത്തുന്നവരാണ് പലരും. അവർക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഉടമകൾ ചെയ്തുകൊടുക്കാറുണ്ട്. നായകളും പൂച്ചകളുമാണ് ഈ സുഖസൗകര്യം ഏറെ ആസ്വദിക്കുന്നവർ. ഒരു ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട നായയ്ക്ക് സമയം ചെലവിടാൻ മൊബൈൽ നൽകിയ വിഡിയോ ഇപ്പോൾ സമൂഹമാധ്യത്തിൽ വൈറലാകുന്നുണ്ട്.

നായയ്ക്ക് കിടക്കാൻ സ്പെഷൽ കിടക്ക, തലയണ, പുതപ്പ് എന്നിവയുണ്ട്. നല്ല ഭംഗിയുള്ള കർട്ടൺ കൊണ്ട് നായയുടെ ബെഡ്റൂം അലങ്കരിച്ചിട്ടുണ്ട്. കിടക്കയിൽ മലർന്ന് കിടന്ന് നായ ഫോണിൽ സിനിമ കാണുകയായിരുന്നു. കിടക്കുന്നതിന് തൊട്ടരികിലായാണ് മൊബൈൽ സ്റ്റാൻഡ് ഘടിപ്പിച്ചത്. വളരെ ആസ്വദിച്ചാണ് നായ സിനിമ കാണുന്നതെന്ന് വിഡിയോയിൽ വ്യക്തമാണ്.

‘ഇങ്ങനെയല്ലെ എല്ലാവരും വീക്കെൻഡ് ആഘോഷിക്കുന്നത്’ എന്നാണ് വിഡിയോയ്ക്ക് നൽകിയ ക്യാപ്ഷൻ. ലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ കണ്ടത്. മൊബൈൽ ഫോണുകൾ ആദ്യം മനുഷ്യരെ നശിപ്പിച്ചു. ഇപ്പോൾ മൃഗങ്ങളെയും. കൂടുതൽ ഇതിനെ പ്രോത്സാഹിപ്പിക്കരുതെന്ന് ചിലർ അഭിപ്രായപ്പെട്ടു. മനുഷ്യർക്ക് പോലും ലഭിക്കാത്ത സൗകര്യത്തോടെയാണ് നായ ജീവിക്കുന്നതെന്ന് ചിലർ അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com