ADVERTISEMENT

അക്രമി എത്ര ശക്തനാണെങ്കിലും സ്വന്തം ജീവൻ നഷ്ടപ്പെടുമെന്ന സാഹചര്യം വന്നാൽ ‍മനുഷ്യനാണെങ്കിലും മൃഗങ്ങളാണെങ്കിലും അവസാനം വരെ പോരാടുന്നു. അത്തരത്തിൽ തന്നെ ആക്രമിച്ചു കീഴ്‌പ്പെടുത്താൻ എത്തിയ സിംഹകൂട്ടത്തിന് മുന്നിൽ തോറ്റുകൊടുക്കാനാവാതെ പലയാവർത്തി പൊരുതിനിൽക്കുന്ന ഒരു കാട്ടുപോത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ മലാമല ഗെയിം റിസർവിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. ഫോറസ്റ്റ് ഗൈഡ് നിക് നെൽ ആണ് ദൃശ്യങ്ങൾ പകർത്തിയത്.

സിംഹ കൂട്ടങ്ങൾ ഇര തേടി നടക്കുന്നതിനിടെയാണ് കാട്ടുപോത്തുകൾ മുന്നിലെത്തിയത്. കുറച്ചുനേരം നിരീക്ഷിച്ചശേഷം എളുപ്പത്തിൽ കീഴടക്കാൻ പറ്റുന്ന ഒന്നിനെ തിരഞ്ഞെടുത്തു. ഒട്ടും വൈകാതെ അതിനെ കീഴ്പ്പെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങി. നല്ല വലുപ്പമുള്ള കാട്ടുപോത്തിനെ മൂന്ന് പെൺസിംഹങ്ങൾ വളഞ്ഞ് ആക്രമിക്കാൻ തുടങ്ങി. എന്നാൽ വട്ടംകറങ്ങിയും കൊമ്പുകൾ കുലുക്കിയും സിംഹങ്ങളെ അകറ്റാൻ കാട്ടുപോത്ത് ശ്രമിച്ചു. 

Read Also:  20 ലക്ഷം വർഷംമുൻപ് മറഞ്ഞ വൃക്ഷം, ഒടുവിൽ തിരിച്ചുകിട്ടി; ഇപ്പോൾ വളർത്തുന്നത് രഹസ്യസങ്കേതങ്ങളിൽ

സിംഹങ്ങൾ തോറ്റുകൊടുക്കാൻ തയാറായില്ല. കൂട്ടത്തിലൊരാൾ കാട്ടുപോത്തിന്റെ ദേഹത്ത് ചാടിവീഴുകയും പുറത്ത് കടിക്കുകയും ചെയ്തു. ഈ സമയം മറ്റു രണ്ടു സിംഹങ്ങൾ കാട്ടുപോത്തിനെ ചലിക്കാൻ അനുവദിക്കാത്ത വിധം കാലിൽ കടിച്ചു. ഇതോടെ കാട്ടുപോത്ത് നിലവിളി തുടങ്ങി. ഇതുകേട്ട് മറ്റൊരു കാട്ടുപോത്ത് എത്തുകയും സിംഹങ്ങളെ തുരത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ പിന്നീട് വീണ്ടും കാട്ടുപോത്തിനെ സിംഹങ്ങൾ ആക്രമിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്.  സാരമായി മുറിവേറ്റ കാട്ടുപോത്തിന് കീഴടങ്ങുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. സിംഹങ്ങൾ തങ്ങളുടെ കുഞ്ഞുങ്ങൾക്കൊപ്പം കാട്ടുപോത്തിനെ ഭക്ഷണമാക്കുന്നതാണ് ഒടുവിൽ വിഡിയോയിൽ കാണിക്കുന്നത്.

English Summary:

Lions Try Take Buffalo Down for Hours, But it Keeps Getting Saved

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com