ADVERTISEMENT

യുകെയിലെ ബൈസെസ്റ്ററിൽ പൊലീസ് സൈറൻ കേട്ട് ഞെട്ടിത്തരിച്ച് അവിടുത്തെ പൊലീസുകാർ. സ്റ്റേഷനിലെ വാഹനങ്ങളെല്ലാം നിർത്തിയിട്ട സമയത്തും എവിടെ നിന്നോ സൈറൻ കേട്ടതോടെ പൊലീസ് ഉദ്യോഗസ്ഥർ അതിന്റെ ഉറവിടം തേടിയിറങ്ങി. തുടക്കത്തിൽ സ്റ്റേഷനിലെ ഏതോ വാഹനം കേടായതാകുമെന്നാണ് ഉദ്യോഗസ്ഥർ കരുതിയത്. എന്നാൽ മനുഷ്യനേക്കാൾ നന്നായി സൈറന്റെ ശബ്ദം അനുകരിച്ച ഒരു പക്ഷിയാണ് യഥാർഥ പ്രതിയെന്ന് കണ്ടെത്തി.

സ്റ്റേഷന് സമീപത്തുള്ള ഒരു മരത്തിലാണ് പക്ഷി കൂടുകൂട്ടിയിരുന്നത്. കാലങ്ങളായി കേട്ടുകൊണ്ടിരുന്ന പൊലീസ് വാഹനങ്ങളുടെ ശബ്ദം ശ്രദ്ധയോടെ നിരീക്ഷിച്ച് അതേ താളത്തിൽ അനുകരിക്കുകയായിരുന്നു പക്ഷി. ഇത് തിരിച്ചറിഞ്ഞതിന്റെ കൗതുകത്തിൽ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ തന്നെ പക്ഷിയുടെ ദൃശ്യങ്ങൾ പകർത്തി എക്സിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

പൊലീസ് സേനയുടെ ഫ്ലയിങ് സ്ക്വാഡ് എന്നാണ് പക്ഷിയെ ചിലർ വിശേഷിപ്പിച്ചത്. ബൈസെസ്റ്ററിലെ സ്പെഷ്യൽ ബ്രാഞ്ചിലേക്കുള്ള പ്രത്യേക റിക്രൂട്ട്മെന്റാണെന്ന് വിഡിയോ കണ്ടവർ പറഞ്ഞു. പൊലീസ് വാഹനത്തിന്റെ സൈറൻ കേടായാലും അത്യാവശ്യഘട്ടങ്ങളിൽ തത്കാലം പക്ഷിയെവച്ച് അഡ്ജസ്റ്റ് ചെയ്യാമെന്ന തരത്തിൽ രസകരമായ കമന്റുകളും കാണാം. അതേസമയം സ്റ്റാർലിംഗ് എന്ന പക്ഷിയാണ് ഇതെന്ന് ചില സമൂഹമാധ്യമ ഉപയോക്താക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. 

English Summary:

Mysterious Police Siren in Bicester Leads to Unexpected Feathered Mimic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com