ADVERTISEMENT

മൃഗക്കടത്തിന് പേരുകേട്ട സ്ഥലമാണ് ബാങ്കോക്ക്. കഴിഞ്ഞ ദിവസം ഇവിടെനിന്നും ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിൽ എത്തിയ ബാഗേജിൽ കണ്ടെത്തിയത് 10 മഞ്ഞ അനാക്കോണ്ടകളെയാണ്. കുറ്റവാളിയെ അറസ്റ്റ് ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥർ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

പരാഗ്വേ, ബൊളീവിയ, വടക്കുകിഴക്കൻ അർജന്റീന, വടക്കൻ ഉറുഗ്വേ എന്നിവിടങ്ങളിൽ മാത്രം കാണപ്പെടുന്നവയാണ് മഞ്ഞ അനാക്കോണ്ടകൾ. മൃഗക്കടത്ത് ഒരിക്കലും അനുവദിക്കില്ലെന്ന് ബെംഗളൂരു കസ്റ്റംസ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ബാഗിൽ നിന്നും കണ്ടെത്തിയ പാമ്പുകളുടെ ചിത്രവും അവർ പങ്കുവച്ചിട്ടുണ്ട്. ബാങ്കോക്കിലെ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണോ പാമ്പുകൾ ഇന്ത്യയിലെത്തിയതെന്ന സംശയം നിരവധിപ്പേർ ഉന്നയിച്ചു.

(Photo: X/@blrcustoms)
(Photo: X/@blrcustoms)

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് നേരത്തെയും മൃഗക്കടത്ത് പിടിച്ചിട്ടുണ്ട്. 2023ൽ 14 ഉരഗങ്ങളുമായി എത്തിയ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് മൃഗങ്ങളെ കർണാടക വനംവകുപ്പിന് കൈമാറുകയായിരുന്നു. തുടർന്നുണ്ടായ അന്വേഷണത്തിൽ ബെംഗളൂരുവിലെ ഒരു ഫാം ഹൗസിൽ അനാക്കോണ്ടകൾ, വിദേശ പക്ഷികൾ, കുരങ്ങുകൾ എന്നിങ്ങനെ 139 വന്യമൃഗങ്ങളെ കണ്ടെത്തിയിരുന്നു.

English Summary:

Snakes on a plane: Man flies from Bangkok with 10 anacondas, arrested in Bengaluru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com