സുരക്ഷാ പരിശോധനയ്ക്കിടെ അസ്വഭാവികത; പോക്കറ്റ് പരിശോധിച്ചപ്പോൾ പാമ്പ്!
Mail This Article
വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ യാത്രക്കാരന്റെ പോക്കറ്റിൽ നിന്ന് കണ്ടെത്തിയത് പാമ്പിനെ. മിയാമി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. അഡ്വാൻസ്ഡ് ഇമേജിങ് ടെക്നോളജി (എഐടി) ഉപയോഗിച്ചുള്ള സ്‌ക്രീനിങ്ങിനിടെയാണ് പാമ്പിനെ കിട്ടിയത്.
സ്കാനിങ്ങിനിടെ പോക്കറ്റിൽ എന്തോ അസ്വഭാവികമായി കണ്ടെത്തി. തുടർന്ന് യാത്രക്കാരനെ മാറ്റിനിർത്തി പരിശോധിച്ചു. സൺ ഗ്ലാസ് സൂക്ഷിക്കുന്ന ചെറിയ കിഴിസഞ്ചിയിലായി പിങ്ക് നിറത്തിലുള്ള രണ്ട് പാമ്പുകളെയാണ് അയാൾ പോക്കറ്റിൽ സൂക്ഷിച്ചിരുന്നത്. പാമ്പുകളെ ഫ്ലോറിഡയിലെ മത്സ്യവന്യജീവി കമ്മിഷനെ ഏൽപ്പിച്ചു. യാത്രക്കാരനെ അറസ്റ്റ് ചെയ്തു.
പല രാജ്യങ്ങളിലും മൃഗക്കടത്തൽ സജീവമാണ്. വിമാനത്താവളം വഴിയാണ് കൂടുതലും നടക്കുന്നത്. ഇന്ത്യയിൽ ബെംഗളൂരു വിമാനത്താവളത്തിൽ നിരവധി തവണ അപൂര്‍വയിനം ജീവികളെ പിടിച്ചെടുത്തിട്ടുണ്ട്. ഹോങ്കോങ്ങിൽ നിന്നാണ് ഇവ കൂടുതൽ എത്തുന്നത്.