ADVERTISEMENT

പേര് വിളിച്ച് അഭിസംബോധന ചെയ്യുന്നത് മനുഷ്യർ മാത്രമല്ല, ആനകളുമുണ്ടെന്ന് പഠനം. ആഫ്രിക്കയിലെ കെനിയയിലെ ആനക്കൂട്ടങ്ങളിൽ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. കൊളറാഡോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പെരുമാറ്റ പരിസ്ഥിതി ശാസ്ത്രജ്ഞൻ നടത്തിയ പഠനം കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.

1986നും 2022നും ഇടയിൽ കെനിയയിലെ സാംബുരു നാഷനൽ റിസർവിലും അംബോസെലി നാഷനൽ പാർക്കിലും രേഖപ്പെടുത്തിയ ആനകളുടെ മൂളലുകളാണ് (Rumbles) ഗവേഷകർ പഠനത്തായി തിരഞ്ഞെടുത്തത്.  പ്രധാനമായും പിടിയാനകളുടെയും കുട്ടിയാനകളുടെയും ശബ്ദമാണ് പരിശോധിച്ചത്. മെഷീൻ ലേണിങ് അൽഗോരിതം ഉപയോഗിച്ച് 469 വിളികൾ വിശകലനം ചെയ്തു. ഇതിൽ 101 ആനകൾ പേര് ചൊല്ലി വിളിക്കുമ്പോൾ 117 ലധികം ആനകൾ പ്രതികരിക്കുകയും വലിയ ശബ്ദങ്ങൾ ഉണ്ടാക്കുകയും ചെയ്തതായി ഗവേഷകർ പറഞ്ഞു.

‘നാം ഒരാളെ പേര് വിളിക്കുന്നതുപോലെ അവർ ഓരോ ആനകളെയും വ്യത്യസ്തമായാണ് അഭിസംബോധന ചെയ്യുന്നത്. ഒരാന പ്രത്യേക ശബ്ദം പുറപ്പെടുവിക്കുമ്പോൾ അത് തന്നെ ഉദ്ദേശിച്ചാണെന്ന് മറ്റൊരാനയ്ക്ക് മനസ്സിലാകുന്നു. ഡോൾഫിൻ, തത്തകൾ എന്നിവയെപ്പോലെ ഇവർ ശബ്ദം അനുകരിക്കുന്നില്ല. ഓരോർത്തരെയും വിളിക്കാൻ ഓരോ തരത്തിൽ ശബ്ദം പുറപ്പെടുവിക്കുന്നതെന്നത് അഭ്ദുതപ്പെടുത്തുന്നുണ്ട്.– നൂയോർക്ക് കോണെൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകൻ മിക്കി പാർഡോ പറയുന്നു. കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ ശബ്ദങ്ങൾ കേട്ടാൽ ആനകൾ സന്തോഷത്തോടെ പ്രതികരിക്കുന്നുണ്ട്. 

English Summary:

Elephants Have Names: Groundbreaking Study Reveals Personalized Communication in Kenyan Herds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com