ADVERTISEMENT

വെള്ളം നിറച്ച ഡബ്ബിനുള്ളിൽ പച്ച നിറത്തിൽ രോമമുള്ള ഒരു ജീവി ഇഴഞ്ഞുനീങ്ങുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കാഴ്ച്ചയിൽ പാമ്പിന്റെ ശരീരത്തിൽ പായൽ പിടിച്ചതാണോ അതോ വെള്ളത്തിൽ നീന്തുന്ന ഡ്രാഗൺ കുഞ്ഞോ എന്നൊക്കെ സംശയം വന്നവരുണ്ട്. എന്നാലിത് തായ്‌ലൻഡിലെ പഫ് ഫെയ്സ്ഡ് വാട്ടർ സ്നേക്ക് ആണ്. സാധാരണ പാമ്പിന്റെയത്ര നീളം ഇവയ്ക്കില്ല.

ഹോമലോപ്സിഡേ ഇനത്തിൽപ്പെട്ട ഈ പാമ്പിനെ ഹോമലോപ്സിസ് ബക്കാറ്റ എന്നും മാസ്ക്ഡ് വാട്ടർ സ്നേക് എന്നും വിളിക്കാറുണ്ട്. നേരിയ തോതിൽ വിഷമുള്ള ഇവ ഇരയ്ക്കായി ഏറെക്കാലം ചതുപ്പിൽ കഴിയാറുണ്ട്. ഇതുമൂലം ഇവയുടെ ശരീരത്തിൽ പായലുകൾ വളരുന്നു. കാണാൻ മനോഹരമാണെന്നും ഈ ഇനത്തെ ആദ്യമായി കാണുകയാണെന്നും വിഡിയോ കണ്ടവർ കുറിച്ചു.

English Summary:

Snake Or Dragon? Viral Video Of Reptile Leaves Viewers In Confusion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com