ADVERTISEMENT

കാട്ടുപോത്തുകളെ വളഞ്ഞിട്ട് ആക്രമിച്ച് കീഴ്‌പ്പെടുത്തുന്ന ധീരന്മാരാണ് സിംഹങ്ങൾ. എന്നാൽ ഹിപ്പോപൊട്ടാമസിന്റെ ഇതൊന്നും നടക്കില്ല. തന്റെ അതിർത്തിയിൽ കയറി വിലസിയ മൂന്ന് സിംഹങ്ങളെ ഹിപ്പോ തുരത്തിയോടിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

വനപ്രദേശത്തെ ഒരു ജലാശയത്തിൽ ഇറങ്ങിയതായിരുന്നു സിംഹങ്ങൾ. നീന്തി അക്കരെ കടക്കുന്നതിനിടയിൽ വെള്ളത്തിലേക്ക് ഹിപ്പോയിറങ്ങി. തന്റെ സ്ഥലം കൈയേറിയവരെ ഓടിക്കാനായി അവരുടെ അടുത്തേക്ക് പാഞ്ഞടുത്തു. ഒരു സിംഹം വന്ന വഴിയിൽ തന്നെ കയറിപ്പോയി. രണ്ടു സിംഹങ്ങളെ കടിക്കാനായി ഹിപ്പോ വാ പിളർന്നു. എന്നാൽ സിംഹങ്ങൾ കുതറിയോടുകയായിരുന്നു.

English Summary:

Watch: Courageous Hippo Challenges Three Invading Lions in Viral Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com