ADVERTISEMENT

യുഎസിലെ ഫുട്ബോൾ മൈതാനത്തിൽ പെട്ടെന്ന് ഗർത്തം രൂപപ്പെട്ടു. ഓൾറ്റനിലെ ഗോൾഡൻ മൂറെ പാർക്കിലുള്ള മൈതാനത്താണ് വമ്പൻ സിങ്ക്ഹോൾ രൂപപ്പെട്ടത്. 100 അടി വീതിയിലും 30 അടി ആഴത്തിലുമാണ് സിങ്ഹോൾ രൂപപ്പെട്ടത്. ഈ സമയത്ത് മൈതാനത്ത് ആരും ഉണ്ടായിരുന്നില്ല. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങൾ വൈറലാണ്.

‘കഴിഞ്ഞയാഴ്ച ഇതേ മൈതാനത്ത് ഫുട്ബോൾ ക്യാംപ് നടന്നിരുന്നു. എഴുപതിലധികം ആളുകൾ ഇവിടെയുണ്ടായിരുന്നു. സിങ്കഹോൾ രൂപപ്പെടുന്ന സമയത്ത് മൈതാനത്ത് ആരും ഇല്ലാത്തതിനാൽ വലിയൊരു അപകടം ഒഴിവായെ’ന്ന് ഓൾറ്റനിലെ മേയറായ ഡേവിഡ് ഗോയിൻസ് വ്യക്തമാക്കി. 

ചുണ്ണാമ്പുകല്ലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ സിങ്ക്ഹോളുകൾ പ്രത്യക്ഷപ്പെടാറുണ്ട്. ചുണ്ണാമ്പുകല്ലുകളിൽ വെള്ളം കയറിയുണ്ടാകുന്ന രാസപ്രവർത്തനങ്ങളാണ് ഇതിനു കാരണമാകുന്നത്.

English Summary:

Massive 100-Foot-Wide Sinkhole Shocks Community at Golden Moor Park Football Field

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com