ട്രെയിനിടിച്ച് ആന തെറിച്ചുവീണു; ഒടിഞ്ഞ കാലുമായി രക്ഷപ്പെടാൻ ശ്രമം, ഒടുവിൽ മരണം: ഹൃദയഭേദകം
Mail This Article
×
കേരളത്തിൽ നിരവധി ആനകളാണ് ട്രെയിനിടിച്ച് ചരിയുന്നത്. ഇന്ത്യയിലെ പലയിടങ്ങളിലും ഇത് സംഭവിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അസമിൽ ട്രെയിനിടിച്ച് ചരിയുന്ന ആനയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ നൊമ്പരമായി മാറിയിരിക്കുകയാണ്. റെയിൽവേ ട്രാക്കിലൂടെ നടക്കുകയായിരുന്ന കാട്ടാനയെ സിൽച്ചർ ബൗണ്ട് കാഞ്ചൻജംഗ എക്‌സ്‌പ്രസ് ഇടിക്കുകയായിരുന്നു.
ട്രാക്കിൽ നിൽക്കുന്ന ആനയെ കണ്ട് ഹോൺമുഴക്കിയെങ്കിലും ഫലമുണ്ടായില്ല. വേഗത്തിൽ എത്തിയ ട്രെയിൻ ആനയെ ഇടിച്ചുവീഴ്ത്തി. കാലിൽ ഗുരുതരമായി പരുക്കേറ്റ ആന ഇഴഞ്ഞുകൊണ്ട് റെയിൽവേ ട്രാക്ക് കടക്കാൻ ശ്രമിച്ചു. പിൻകാലുകൾ വലിച്ചുകൊണ്ട് മുന്നോട്ട് പോകാൻ ശ്രമിച്ചെങ്കിലും ഒടുവിൽ ജീവൻ നഷ്ടമാവുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലെ ഈ ദാരുണമായ കാഴ്ച ആറ് ലക്ഷത്തോളം പേരാണ് ഇതുവരെ കണ്ടത്.
English Summary:
Assam: Wild jumbo dies after being hit by train in Morigaon
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.