ADVERTISEMENT

ചെറുബോട്ടിൽ മീൻപിടിക്കാൻ എത്തിയവരെ കൂറ്റൻ തിമിംഗലം ആക്രമിച്ചു. അമേരിക്കയിലെ ഹാംപ്ഷെയറിൽ 23 അടി നീളമുള്ള ബോട്ടിനെ തിമിംഗലം തലകീഴായി മറിച്ചിടുകയായിരുന്നു. ആക്രമണത്തില്‍ ബോട്ടിലുണ്ടായ രണ്ടുപേർ കടലിൽ തെറിച്ചുവീണു.

ചൂണ്ടയിട്ട് മീൻപിടിക്കുന്നതിനിടെ പെട്ടെന്നായിരുന്നു തിമിംഗലം ഉയർന്നുപൊന്തിയത്. ബോട്ടിലുണ്ടായ മീനുകളെ അകത്താക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ബോട്ടിന്റെ അഗ്രഭാഗം കടലിലേക്ക് താഴ്ത്തുകയായിരുന്നു. ഇതോടെ ബോട്ട് മറിയുകയും അതിനകത്ത് ഉണ്ടായിരുന്ന ജോർജ് പാക്വിറ്റ, കെന്നി എന്നിവർ കടലിൽ വീഴുകയും ചെയ്തു. സംഭവം നടക്കുമ്പോൾ സമീപത്ത് മറ്റ് ചില ബോട്ടുകളും ഉണ്ടായിരുന്നു. അവരാണ് കടലിൽ വീണ എന്നിവരെ രക്ഷിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

English Summary:

Whale Attack in Hampshire: 23-Foot Boat Capsized, Viral Footage Captivates Social Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com