‘ബജറ്റ് ഫ്രണ്ട്ലി പാണ്ട’; നായകളെ പെയിന്റടിച്ച് പാണ്ടകളാക്കി പ്രദർശിപ്പിച്ചു, മൃഗശാലയ്ക്കെതിരെ വിമർശനം
Mail This Article
ചൈനയിലെ ഷാൻവെയ് മൃഗശാലയിൽ പാണ്ടകളില്ലാത്തതിനാൽ നായകളെ പെയിന്റടിച്ച് പാണ്ടകളാക്കി പ്രദർശിപ്പിച്ചു. ചൗ ചൗസ് ഇനത്തിൽപ്പെട്ട നായകളെയാണ് പാണ്ടകളാക്കി മാറ്റിയത്. സന്ദർശകർക്കുനേരെ നായ കുരച്ചതോടെ കള്ളത്തരം പുറത്തായി. മൃഗശാലയ്ക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.
സന്ദർശകരെത്തിയപ്പോൾ നാലുകാലിൽ നടക്കുന്ന നാക്കുപുറത്തിട്ട പാണ്ടയെയാണ് കണ്ടത്. കുരച്ചതോടെ ആളുകൾ അമ്പരന്നു. അപ്പോഴും മൃഗശാല അധികൃതർ തങ്ങളുടെ കള്ളത്തരം മറയ്ക്കാനാണ് ശ്രമിച്ചത്. ഇത് പാണ്ടയിലെ സവിശേഷ ഇനമാണെന്ന് പറഞ്ഞു. എന്നാൽ വടക്കൻ ചൈനയിലെ പ്രമുഖ സ്പിറ്റ്സ് ഇനമായ നായയാണെന്ന് സന്ദർശകരിൽ പലരും കണ്ടെത്തി. നായയുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. വിവാദമായതോടെ മൃഗശാല അധികൃതർക്ക് സത്യം പറയേണ്ടി വന്നു.
ചൈനയിലെ പല മൃഗശാലയിലും ഇതുപോലുള്ള തട്ടിപ്പുകൾ നടക്കുന്നുണ്ട്. ജിയാങ്സു പ്രവിശ്യയിലെ തായ്ഷോ മൃഗശാലയിലും ഇത്തരം നായ്ക്കളെ പാണ്ടകളാക്കി പ്രദർശിപ്പിച്ചിട്ടുണ്ട്.