ADVERTISEMENT

മുട്ടയ്‌ക്കൊപ്പം പിവിസി പൈപ്പുകൂടി അകത്താക്കിയ പാമ്പിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഒരു വീട്ടിലെ പഴയ വസ്തുക്കൾ കൂട്ടിയിട്ട ഭാഗത്ത് നിന്നാണ് പാമ്പിനെ കണ്ടുകിട്ടുന്നത്. വീട്ടുകാർ അറിയിച്ചതിനുപിന്നാലെ പാമ്പുപിടുത്തക്കാരൻ എത്തുകയും പാമ്പിനെ പുറത്തെത്തിക്കുകയും ചെയ്തു.

വയർവീർത്ത നിലയിൽ കണ്ടെത്തിയതിനു പിന്നാലെ പാമ്പിന്റെ വാലറ്റം പിടിച്ച് പൊക്കി അകത്തുള്ളത് പുറന്തള്ളാൻ ശ്രമിച്ചു. കഠിനശ്രമം നടത്തി പലപ്പോഴും പാമ്പ് തളർന്നുകിടന്നു. ഈ സമയങ്ങളിലെല്ലാം യുവാവ് പാമ്പിനെ തട്ടിയുണർത്തികൊണ്ടിരുന്നു. ഒടുവിൽ പാമ്പ് പൈപ്പ് പുറന്തള്ളുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇത്രയും മണ്ടനായ പാമ്പിനെയാണല്ലോ ഇത്രയും കാലം താൻ പേടിച്ചതെന്നാണ് ചിലർ കുറിച്ചത്.

അടുത്തത് കോഴിയെ വിഴുങ്ങാൻ പോയാൽ കോഴിക്കൂട് വിഴുങ്ങുമോ ഈ പാമ്പ് എന്നും ചിലർ ചോദിക്കുന്നുണ്ട്. പൈപ്പ് പുറത്തെടുക്കാതെ വിട്ടാൽ ആ പാമ്പ് ചത്തിട്ടുണ്ടാകുമെന്നും യുവാവ് ചെയ്തത് നല്ലകാര്യമാണെന്നും ചിലർ വ്യക്തമാക്കി.

English Summary:

Snake Swallows PVC Pipe?! Shocking Rescue Caught on Viral Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com