ADVERTISEMENT

കടലുണ്ടി പക്ഷിസങ്കേതത്തിൽ നടത്തിയ നിരീക്ഷണത്തിൽ 4 ഇനം ദേശാടനപ്പക്ഷികൾ ഉൾപ്പെടെ 20 ഇനം പക്ഷികളെ കണ്ടെത്തി. തെറ്റികൊക്കൻ, കോമൺ സാൻഡ് പെപ്പർ, കെൻറിഷ് പ്ലോവർ, ലെസ്സർ സാൻഡ് പ്ലോവർ എന്നിവയാണ് സങ്കേതത്തിൽ കാണപ്പെട്ട ദേശാടകർ. വന്യജീവി വാരാചരണത്തിന്റെ ഭാഗമായി വനംവകുപ്പും കമ്യൂണിറ്റി റിസർവ് മാനേജ്മെന്റ് കമ്മിറ്റിയും ചേർന്നു പക്ഷിനിരീക്ഷകൻ വിജേഷ് വള്ളിക്കുന്നിന്റെ നേതൃത്വത്തിലായിരുന്നു സർവേ സംഘടിപ്പിച്ചത്. സാധാരണ ഒക്ടോബർ ആദ്യവാരത്തിൽ കടലുണ്ടിയിൽ പക്ഷികൾ എത്താറുണ്ടെങ്കിലും ഇത്തവണ ചെറിയ ഇനം പക്ഷികളാണ് വന്നുതുടങ്ങിയത്. കടലുണ്ടിയിൽ സാധാരണയായി കണ്ടുവരാറുള്ള കടൽക്കാക്കകൾ, ആളുകൾ എന്നിവയെ കണ്ടെത്താനായില്ല.

പക്ഷിസങ്കേതത്തിൽ മണൽ അടിഞ്ഞുകൂടി ചെളിത്തിട്ട അപ്രത്യക്ഷമാകുന്നതും തീറ്റപ്പാടത്ത് നക്ഷത്ര കണ്ടലുകളുടെ വ്യാപനവും പക്ഷികളുടെ വരവിനും ഇര തേടലിനും ദോഷം ചെയ്യുന്നതായാണു വിലയിരുത്തൽ. മാത്രമല്ല പക്ഷിസങ്കേതത്തോട് ചേർന്നുള്ള മത്സ്യബന്ധന ബോട്ടുകളുടെ സാന്നിധ്യവും ആവാസ വ്യവസ്ഥയ്ക്ക് വിഘാതം സൃഷ്ടിക്കുന്നുണ്ട്. ഭക്ഷണം, കാലാവസ്ഥ, ശത്രുക്കളിൽ നിന്നുള്ള സംരക്ഷണം തുടങ്ങിയ ആവാസ വ്യവസ്ഥയ്ക്ക് അനുകൂല ഘടകങ്ങളാണ് പക്ഷികളെ കടലുണ്ടിയിലേക്ക് ആകർഷിച്ചിരുന്നത്. സർവേയിൽ റിസർവ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ പി.ശിവദാസൻ, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.ദിദീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ എം.എസ്.പ്രസുധ, കാർത്തിക് തോട്ടത്തിൽ, നബീൽ പരപ്പനങ്ങാടി, പി.എൻ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.

English Summary:

Kadalundi Bird Sanctuary: Migratory Birds Arrive Late, Raising Concerns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com